Latest NewsIndiaNews

ഒരു ലക്ഷം കോടി വിലയുള്ള ‘ശത്രു സ്വത്തു’കള്‍ ലേലത്തിൽ

ന്യൂഡല്‍ഹി: സര്‍ക്കാര്‍ രാജ്യത്തുള്ള ‘ശത്രു സ്വത്തു’കള്‍ ലേലം ചെയ്യുന്നു. ഒരു ലക്ഷം കോടിയിലേറെ മൂല്യമുള്ള 9,400 എനിമി പ്രോപ്പര്‍ട്ടികളാണ് ലേലം ചെയ്യുന്നത്. ഇതിനായുള്ള നടപടികൾ കേന്ദ്ര ആഭ്യന്തരമന്ത്രാലയം ആരംഭിച്ചു.

ലേലം ചെയ്യുന്നത് പാകിസ്ഥാന്‍, ചൈന എന്നിവിടങ്ങളിലെ പൗരത്വം സ്വീകരിച്ചശേഷം ഇന്ത്യവിട്ടവരുടെ ഉടമസ്ഥതയിലുള്ള എസ്റ്റേറ്റുകളും വീടുകളും മറ്റുമാണ്. ഈയിടെ കേന്ദ്ര സര്‍ക്കാര്‍ 49 വര്‍ഷം പഴക്കമുള്ള എനിമി പ്രോപ്പര്‍ട്ടി നിയമം ഭേഗഗതി ചെയ്തിരുന്നു. ഇന്ത്യയില്‍നിന്ന് പാകിസ്താനിലേയ്ക്കോ ചൈനയിലേയ്ക്കോ വിഭജനത്തിനുമുമ്പോ അതിനുശേഷമോ പോയവരുടെയോ അവരുടെ പിന്തുടര്‍ച്ചവകാശക്കാരുടെയോ സ്വത്തുക്കളാണ് നിയമപ്രകാരം ലേലം ചെയ്യുക. ഇവ ഉടമസ്ഥര്‍ അവകാശം ഉന്നയിക്കാത്ത സ്വത്തുകള്‍ക്കൂടിയാണ്.

read also: കന്യകാത്വം ലേലം ചെയ്ത് 23കാരി; പെണ്‍കുട്ടിയുടെ ഈ തീരുമാനത്തിന് കാരണം ജീവിതത്തില്‍ ഉണ്ടായ ദുരനുഭവം

ഇന്ത്യയിൽ പാക് പൗരന്മാരുടെ 9,280 പ്രോപ്പര്‍ട്ടികളാണ് ഉള്ളത്. യുപിയിലാണ് ഇതില്‍ 4,991 എണ്ണവും. പശ്ചിമ ബംഗാളില്‍ 2,735ഉം ഡല്‍ഹിയില്‍ 487ഉം ഇത്തരം ഭൂസ്വത്തുക്കളാണുള്ളത്. ചൈനക്കാരുടേതായുള്ളത് 126 എണ്ണമാണ്. മേഘാലയില്‍ 57ഉം പശ്ചിമ ബംഗാളില്‍ 29 ഉം അസ്സമില്‍ ഏഴും ഭൂസ്വത്തുകളാണുള്ളത്.

SUPPORT : ക്യാന്‍സറിനോട് മല്ലിടുന്ന നാലുവയസ്സുകാരി; സഹായം അഭ്യര്‍ഥിച്ച് മാതാപിതാക്കള്‍
LINK TO DONATE : https://goo.gl/oKHre2

shortlink

Related Articles

Post Your Comments

Related Articles


Back to top button