KeralaLatest NewsNews

കര്‍ണാടകയില്‍ നിന്നും മോഷണം പോയ സ്വര്‍ണാഭരണങ്ങള്‍ കണ്ടെത്തിയത് കാസര്‍കോട്ടെ ജ്യൂവലറികളിൽ

കാസര്‍കോട്: കര്‍ണാടക ഹാസനിലെ വീട്ടില്‍ നിന്നും മോഷണം പോയ 20 പവന്‍ സ്വര്‍ണാഭരണങ്ങള്‍ കാസര്‍കോട്ടെ മൂന്ന് ജ്വല്ലറികളില്‍ നിന്ന് പോലീസ് കണ്ടെടുത്തു. ഒന്നര വര്ഷം മുൻപ് നടന്ന കവര്‍ച്ചയുമായി ബന്ധപ്പെട്ട് മംഗളൂരു സ്വദേശി അന്‍വറിനെ കര്‍ണാടക പോലീസ് അറസ്റ്റു ചെയ്തിരുന്നു. പോലീസിന്റെ ചോദ്യം ചെയ്യലില്‍ കാസര്‍കോട്ടെ മൂന്ന് ജ്വല്ലറികളിലായി സ്വര്‍ണം വില്‍പന നടത്തിയെന്നാണ് അന്‍വര്‍ മൊഴി നല്‍കിയത്.

ഇതേ തുടര്‍ന്ന് തിങ്കളാഴ്ച കര്‍ണാടക പോലീസ് അന്‍വറിനെയും കൂട്ടി കാസര്‍കോട്ടെത്തുകയും വില്‍പന നടത്തിയ സ്വര്‍ണാഭരണങ്ങള്‍ ജ്വല്ലറികളില്‍ നിന്ന് കണ്ടെടുക്കുകയുമായിരുന്നു. കാസർഗോഡ് പോലീസിന്റെ സഹായത്തോടെയാണ് സ്വർണ്ണം കണ്ടെത്തിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button