Latest NewsNewsInternational

ഭവന രഹിതര്‍ക്ക് ഭക്ഷണം നല്‍കിയതിന് ഒമ്പത് പേര്‍ക്കെതിരെ കേസെടുത്തു

കലിഫോര്‍ണിയ: ഭവന രഹിതര്‍ക്ക് ഭക്ഷണം നല്‍കിയതിന് ഒമ്പത് പേര്‍ക്കെതിരെ കേസെടുത്തു. കലിഫോര്‍ണിയയിലാണ് പൊതുഇടങ്ങളില്‍ ഭക്ഷണം പങ്കിടരുതെന്ന നിയമം ലംഘിച്ചെന്നാരോപിച്ച് ഒമ്പത് പേര്‍ക്കെതിരെ കേസെടുത്തത്.

ഹെപ്പറ്റെറ്റിസ് എ രോഗം പടര്‍ന്നതിന്റെ പശ്ചാത്തലത്തിലാണ് എല്‍ കജോണ്‍ നഗരത്തില്‍ അധികൃതര്‍ നിയമം നടപ്പിലാക്കിയത്. സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള സ്ഥലങ്ങളില്‍ ഭക്ഷണം പങ്കിടുന്നത് വിലക്കിക്കൊണ്ടുള്ള നിയമം ഭവന രഹിതര്‍ക്കുള്ള ശിക്ഷയാണെന്ന് ആരോപിച്ച് ചില സംഘടനകള്‍ രംഗത്തെത്തി.

പ്രതിഷേധവുമായി ഒരു സംഘമാളുകള്‍ ഭക്ഷണം, വസ്ത്രങ്ങള്‍ തുടങ്ങിയവ വിതരണം ചെയ്യുന്നതിനിടെ പോലീസെത്തി നടപടി എടുക്കുകയായിരുന്നു. ഹെപ്പറ്റൈറ്റിസ് എ വൈറസ് പകരാതെയിരിക്കാന്‍ ശുചിത്വം പാലിക്കണമെന്നായിരുന്നു നിര്‍ദേശം. ശുചിത്വ കുറവ് മൂലം ഭവന രഹിതരായ നിരവധി പേര്‍ക്ക് രോഗം ബാധിച്ചിരുന്നു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button