Latest NewsEditorial

ശ്രീജിത്ത്‌ മാത്രമല്ല, വേറെയും ശ്രീജിത്തുമാര്‍ ഉണ്ടെന്നു അധികാരവര്‍ഗ്ഗം തിരിച്ചറിയുക സോഷ്യല്‍ മീഡിയ ഇവിടെതന്നെയുണ്ട്

തന്‍റെ അനുജനെ ലോക്കപ്പില്‍ മര്‍ദ്ദിച്ച്‌ കൊന്നതില്‍ കുറ്റക്കാരെന്നു കണ്ടെത്തിയ പോലീസുകാര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് നെയ്യാറ്റിന്‍കര സ്വദേശി ശ്രീജിത്ത് കഴിഞ്ഞ രണ്ടു വര്‍ഷമായി നടത്തുന്ന അനിശ്ചിതകാല സമരം സോഷ്യല്‍ മീഡിയയും ജനങ്ങളും ഏറ്റെടുത്തു. വോട്ട് ബാങ്ക് രാഷ്ട്രീയത്തിന്റെയോ പണമൊഴുക്കിന്റെയോ യാതൊരു സാധ്യതകളുമില്ലാത്തതിനാല്‍ രാഷ്ട്രീയ പാര്‍ട്ടികളോ മറ്റ് സംഘടനകളോ ആരും തന്നെ ശ്രീജിത്തിന്റെ സമരത്തെ ഇന്നേവരെ ഏറ്റെടുത്തിരുന്നില്ല. എന്നാല്‍ പോലീസുകാര്‍ കുറ്റക്കാരായ കേസില്‍ പോലീസില്‍ നിന്നും നീതി കിട്ടില്ലെന്ന സാധാരണക്കാരന്റെ വിശ്വാസത്തില്‍ അതിന് മുമ്പേ തന്നെ ശ്രീജിത്ത് സിബിഐ അന്വേഷണം ആവശ്യപ്പെട്ട് സമരം ആരംഭിച്ചിരുന്നു. സമൂഹമാധ്യമങ്ങളുടെ ശ്രദ്ധ പിടിച്ചുപറ്റിയ ഈ സംഭവത്തില്‍ ശ്രീജിത്തിനു വേണ്ടി മനുഷ്യ ചങ്ങല ഉയരുകയും മുഖ്യ മന്ത്രി ചര്‍ച്ചയ്ക്ക് വിളിക്കുകയും ചെയ്തു. സി ബി ഐ അന്വേഷണം വേണമെന്ന ആവശ്യത്തില്‍ ഉറച്ചു നില്‍ക്കുന്ന ശ്രീജിത്ത്‌ നയിക്കുന്നത് ഒരു ഒറ്റയാള്‍ പോരാട്ടമാണ്. എന്നാല്‍ ഒരു ശ്രീജിത്ത്‌ മാത്രമല്ല ഇത്തരം ഒറ്റയാള്‍ പോരാട്ടവുമായി രംഗത്തുള്ളത്.

 

പണത്തിന്റെയും രാഷ്ട്രീയത്തിന്റെയും പിന്‍ബലമില്ലാതെ വ്യവസ്ഥിതികളെ ചോദ്യം ചെയ്തു കൊണ്ട് തങ്ങളുടെ ജീവിതം തന്നെ സമരമാക്കിയ ചിലര്‍ ഇനിയുമുണ്ട്. സുരേഷും ജെയിംസും സേതുവേമെല്ലാം അവരില്‍ ചിലരാണ്. എ​സ്.​എ.​ടി ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​പ്പി​ഴ​വ് മൂ​ലം മ​ക​ള്‍ രു​ദ്ര​യെ ന​ഷ്​​ട​മാ​യ ഊ​രൂ​ട്ട​മ്ബ​ലം സ്വ​ദേ​ശി സു​രേ​ഷി​​​െന്‍റ സ​മ​രം തു​ട​ങ്ങി​യി​ട്ട് 390 ദി​വ​സ​ങ്ങ​ള്‍ പി​ന്നി​ടു​ന്നു. 2016 ജൂലൈ പത്തിനാണ് സുരേഷ്-രമ്യ ദമ്പതികളുടെ മകള്‍ രുദ്ര തിരുവനന്തപുരം എസ്.എ.ടി ആശുപത്രിയില്‍ ചികിത്സയിലിരിക്കെ മരണമടഞ്ഞത്. സുരേഷിന്റെ ആരോപണം ആശുപത്രി അധികൃതരുടെ വീഴ്ചയാണ് മകളുടെ മരണത്തിന് കാരണമെന്നാണ്.

സുരേഷും രമ്യയും കഴിഞ്ഞ ഒരു വര്‍ഷമായി മകളുടെ മരണത്തില്‍ ശരിയായ അന്വേഷണം നടത്തി തങ്ങള്‍ക്ക് നീതി ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട് സെക്രട്ടറിയേറ്റ് പടിക്കല്‍ സമരത്തിലാണ്. സ​മ​രം 61 ദി​വ​സം പി​ന്നി​ട​വേ സ​ര്‍​ക്കാ​ര്‍ ച​ര്‍​ച്ച​ക്കു ക്ഷ​ണി​ച്ചു. 10 ദി​വ​സ​ത്തി​ന​കം ന​ട​പ​ടി​യെ​ടു​ക്കാ​മെ​ന്ന്​ നവം​ബ​ര്‍ 21ന് ​മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍ ഉ​റ​പ്പും ന​ല്‍​കി. ഒരു വര്‍ഷം സമരം ചെയ്തിട്ടും അധികൃതര്‍ കണ്ണു തുറക്കാത്തതില്‍ പ്രതിഷേധിച്ച് സുരേഷ് കുരിശിമേന്തി നഗരത്തില്‍ പ്രകടനം നടത്തി. പ​േക്ഷ, ന​ട​പ​ടി​ ഇതുവരെയുമു​ണ്ടാ​യി​ല്ല. ബാ​ലാ​വ​കാ​ശ ക​മീ​ഷ​നി​ല്‍ ന​ല്‍​കി​യ പ​രാ​തി​യി​ല്‍ ഹി​യ​റി​ങ്​ ന​ട​ക്കു​ക​യാ​ണ്. മ​നു​ഷ്യാ​വ​കാ​ശ ക​മീ​ഷ​നു ന​ല്‍​കി​യ പ​രാ​തി അ​ന്വേ​ഷ​ണ​ത്തി​നാ​യി ക​ഴ​ക്കൂ​ട്ടം എ.​സി​ക്ക്​​കൈ​മാ​റി​യി​ട്ടു​ണ്ട്. ഇ​തി​നി​ടെ ര​ണ്ടാ​മ​ത്തെ മ​ക​ള്‍ ദു​ര്‍​ഗ​യു​മാ​യി സ​മ​രം ന​ട​ത്തി​യ​തി​ന് പൊ​ലീ​സ് കേ​സും ഉ​ണ്ടാ​യി.

കഴിഞ്ഞ 885 ദി​വ​സ​മാ​യി വ​യ​നാ​ട്​ ക​ല​ക്​​ട​റേ​റ്റി​​െന്‍റ പ്ര​ധാ​ന ഗേ​റ്റി​നരികില്‍ നീതിക്ക് വേണ്ടി മഞ്ഞും വെയിലുമേറ്റ് കിടക്കുന്ന ഒരു വ്യക്തിയുണ്ട്. വ​നം​വ​കു​പ്പ്​ അ​ന്യാ​യ​മാ​യി ത​ട്ടി​യെ​ടു​ത്ത ഭൂ​മി തി​രി​കെ ല​ഭി​ക്ക​ണ​മെ​ന്ന ആ​വ​ശ്യ​മു​യ​ര്‍​ത്തി​ ​ ജെ​യിം​സാണ് സമരരംഗത്ത് ഉള്ളത്. ഭാര്യ ട്രീ​സ​യു​ടെ പി​താ​വ്​ കാ​ഞ്ഞി​ര​ത്തി​നാ​ല്‍ ജോ​ര്‍ജ്​ വി​ല​കൊ​ടു​ത്തു​വാ​ങ്ങി​യ ഭൂ​മി​യി​ല്‍​നി​ന്ന്​ വ​നം​വ​കു​പ്പ് അ​ദ്ദേ​ഹ​ത്തെ​ ആ​ട്ടി​യി​റ​ക്കി​യ​തി​നെ തു​ട​ര്‍​ന്നാ​യി​രു​ന്നു കു​ടും​ബം സ​മ​ര​രം​ഗ​ത്തേ​ക്കി​റ​ങ്ങി​യ​ത്. 1967 മു​ത​ല്‍ 1983 വ​രെ നി​കു​തി​യ​ട​ച്ച ഭൂ​മി​യി​ല്‍​നി​ന്നാ​ണ്​ ​പ​ടി​യി​റ​ക്ക​പ്പെ​ട്ട​ത്​. ജോ​ര്‍ജും ഭാ​ര്യ​യും അ​നാ​ഥാ​ല​യ​ത്തി​ലും വാ​ട​ക​വീ​ട്ടി​ലും കി​ട​ന്നാ​ണ് മ​രി​ച്ച​ത്. ഇ​തി​നു​ശേ​ഷം ​െജ​യിം​സ് സ​മ​രം ഏ​റ്റെ​ടു​ത്തു.

ഇ​​പ്പോ​ഴ​ത്തെ ഭ​ര​ണ​മു​ന്ന​ണി​യു​ടെ ഭാ​ഗ​മാ​യി അ​ന്നു വ​യ​നാ​ട്ടി​ല്‍ മ​ത്സ​രി​ച്ച മൂ​ന്നു സ്​​ഥാ​നാ​ര്‍​ഥി​ക​ളും സ​മ​ര​പ്പ​ന്ത​ല്‍ സ​ന്ദ​ര്‍​ശി​ച്ചാ​ണ്​ നാ​മ​നി​ര്‍​ദേ​ശ പ​ത്രി​ക സ​മ​ര്‍​പ്പി​ക്കാ​ന്‍ പോ​യ​ത്. അ​വ​രി​ല്‍ ര​ണ്ടു​പേ​ര്‍ എം.​എ​ല്‍.​എ​മാ​രാ​യി. മു​ന്ന​ണി ഭ​ര​ണ​ത്തി​ലു​മെ​ത്തി. എ​ന്നാ​ല്‍, പി​ന്നീ​ട്​ അ​വ​ര്‍ സ​മ​ര​പ്പ​ന്ത​ലി​ലേ​ക്ക്​ വ​ന്നി​ട്ടി​ല്ല. മ​റ്റു രാ​ഷ്​​ട്രീ​യ​ക്കാ​രും പാര്‍ട്ടിക്കാരും സ​മ​ര​പ്പ​ന്ത​ലി​ലേ​ക്കു​ള്ള വ​ഴി മ​റ​ന്നു. ഈ സംഭവത്തില്‍ ചീ​ഫ് സെ​ക്ര​ട്ട​റി​യു​ടെ നി​ര്‍ദേ​ശ​പ്ര​കാ​രം മൂ​ന്നം​ഗ ഉ​ദ്യോ​ഗ​സ്ഥ സം​ഘം ഭൂ​മി പ്ര​ശ്​​നം അ​ന്വേ​ഷി​ച്ചു. വ​നം​വ​കു​പ്പ് അ​ന്യാ​യ​മാ​യാ​ണ് കാ​ഞ്ഞി​ര​ത്തി​നാ​ല്‍ കു​ടും​ബ​ത്തി​​െന്‍റ ഭൂ​മി പി​ടി​ച്ചെ​ടു​ത്ത​തെ​ന്നാ​ണ്​ സ​ബ് ക​ല​ക്ട​ര്‍ റി​പ്പോ​ര്‍ട്ട്​ ന​ല്‍​കി​യ​ത്. 2009ല്‍ ​അ​ന്ന​ത്തെ വി​ജി​ല​ന്‍സ് എ​സ്.​പി ശ്രീ​ശു​ക​ന്‍ ന​ട​ത്തി​യ അ​ന്വേ​ഷ​ണ റി​പ്പോ​ര്‍ട്ടി​ലും വ​നം​വ​കു​പ്പി​​െന്‍റ തെ​റ്റാ​യ ന​ട​പ​ടി​ക​ള്‍ ചൂ​ണ്ടി​ക്കാ​ട്ടി​യി​രു​ന്നു. കു​റ്റ​ക്കാ​രാ​യ ഉ​ദ്യോ​ഗ​സ്​​ഥ​ര​ട​ക്ക​മു​ള്ള​വ​ര്‍​ക്കെ​തി​രെ ന​ട​പ​ടി വേ​ണ​മെ​ന്നും ശി​പാ​ര്‍​ശ​യു​ണ്ടാ​യി​രു​ന്നു. തന്റെ സമരത്തിനോട് മുഖം തിരിക്കുന്ന ഭരണാധികാരികള്‍ക്ക് മുന്നില്‍ തളരാതെ വേറെ നില്‍ക്കുന്ന ജയിംസ് സുപ്രീം കോടതിയെ സമീപിക്കുകയാണ്.

”അ​ധി​കാ​ര​വും ആ​ള്‍​സ്വാ​ധീ​ന​വും പ​ണ​വു​മി​ല്ലാ​ത്ത​വ​ര്‍​ക്ക്​ ഇ​വി​ടെ ജീ​വിക്കേ​ണ്ടേ ” സ്വ​കാ​ര്യ ക്വാ​റി​ക്കെ​തി​രെ ഒറ്റയാള്‍ പോരാട്ടവുമായി നില്‍ക്കുന്ന കി​ളി​മാ​നൂ​ര്‍ സ്വ​ദേ​ശി​യാ​യ സേ​തു ചോദിക്കുന്നു. സേതുവിന്‍റെ ഈ സ​മ​രം തു​ട​ങ്ങി​യി​ട്ട്​ 300 ദി​വ​സം പി​ന്നി​ടു​ന്നു. ക്വാ​റി​യു​ടെ പ്ര​വ​ര്‍​ത്ത​നം മൂ​ലം വീ​ട് നാ​ശോ​ന്മു​ഖ​മാ​യി. ജീ​വി​തം ദു​സ്സ​ഹ​മാ​യ സാ​ഹ​ച​ര്യ​ത്തി​ലാ​ണ്​ ഇ​ദ്ദേ​ഹം സ​മ​ര​ത്തി​നി​റ​ങ്ങി​യ​ത്. ക്വാ​റി​യു​ടെ പ്ര​വ​ര്‍​ത്ത​നം ജീ​വ​നു ഭീ​ഷ​ണി​യാ​യ​തോ​ടെ ആ​ദ്യം അ​തി​​​െന്‍റ ഉ​ട​മ​ക​ളു​മാ​യി സം​സാ​രി​െ​ച്ച​ങ്കി​ലും പ​രി​ഹാ​ര​മാ​യി​ല്ല. തു​ട​ര്‍​ന്നു ക​ല​ക്​​ട​റേ​റ്റി​ലും പൊ​ലീ​സി​ലും പ​രാ​തി ന​ല്‍​കി. പ​തി​വു പോ​ലെ ഒ​ന്നും സം​ഭ​വി​ച്ചി​ല്ല. ആ​ദ്യം പി​ന്തു​ണ​യു​മാ​യി നി​ര​വ​ധി പേ​ര്‍ ഉ​ണ്ടാ​യി​രു​െ​ന്ന​ങ്കി​ലും പ​തി​യെ ഭൂ​രി​പ​ക്ഷ​വും പി​ന്‍​വ​ലി​ഞ്ഞു. ഇ​തി​നു പി​ന്നാ​ലെ​യാ​ണ്​ സേ​തു സെ​ക്ര​േ​ട്ട​റി​യ​റ്റി​ന്​ മു​ന്നി​ലേ​ക്ക്​ സ​മ​ര​വു​മാ​യെ​ത്തി​യ​ത്. സ​മ​രം തു​ട​ങ്ങി ആ​റാം ദി​വ​സം സ​ര്‍​ക്കാ​ര്‍ ച​ര്‍​ച്ച​ക്ക്​ വി​ളി​ച്ചു. മൂ​ന്നു​ ദി​വ​സ​ത്തി​നു​ള്ളി​ല്‍ ന​ട​പ​ടി​യു​ണ്ടാ​കു​മെ​ന്ന്​ ഉ​റ​പ്പു​ന​ല്‍​കി​യെ​ങ്കി​ലും ഒ​ന്നും സം​ഭ​വി​ച്ചി​ല്ല. തു​ട​ര്‍​ന്ന്​ ആ​ത്മ​ഹ​ത്യ സ​മ​രം ന​ട​ത്തി​യ സേ​തു​വി​നെ പൊ​ലീ​സ് കേ​സെ​ടു​ത്ത്​ അ​ഞ്ചു ദി​വ​സം ജ​യി​ലി​ലാ​ക്കി. തു​ട​ര്‍​ന്ന്​ ര​ണ്ടു​ മാ​സ​ത്തേ​ക്ക്​ സെ​ക്ര​േ​ട്ട​റി​യ​റ്റി​ന്​ മു​ന്നി​ല്‍ സ​മ​രം ന​ട​ത്ത​രു​തെ​ന്ന ഉ​പാ​ധി​യി​ല്‍ കോ​ട​തി ജാ​മ്യം അ​നു​വ​ദി​ച്ചു. പിന്നെ ക​ല​ക്​​ട​റേ​റ്റി​ന്​ മു​ന്നി​ലേ​ക്ക്​ സ​മ​രം മാ​റ്റി.

ര​ണ്ടു മാ​സ​ത്തി​നു​ ശേ​ഷം വീ​ണ്ടും സെ​ക്ര​േ​ട്ട​റി​യ​റ്റി​ന്​ മു​ന്നി​ലെ​ത്തി ഒ​റ്റ​യാ​ള്‍ സ​മ​രം തു​ട​രു​ക​യാ​ണ്. വീ​ടി​നു​ണ്ടാ​യ നാ​ശ​ന​ഷ്​​ട​ത്തി​ന്​ ന​ഷ്​​ട​പ​രി​ഹാ​രം, കു​ടും​ബ​ത്തെ ആ​ക്ര​മി​ച്ച​വ​ര്‍​ക്കെ​തി​രെ ന​ട​പ​ടി, ക്വാ​റി അ​ട​ച്ചു​പൂ​ട്ട​ല്‍ എ​ന്നി​വ​യാ​ണ്​ സേ​തു​വി​​​െന്‍റ ആ​വ​ശ്യ​ങ്ങ​ള്‍. നി​ര​വ​ധി ത​വ​ണ ഒ​ത്തു​തീ​ര്‍​പ്പി​ന്​ ചി​ല​രെ​ല്ലാം ശ്ര​മം ന​ട​ത്തി​യി​ട്ടു​ണ്ട്. .”​ച​ത്താ​ലും ഒ​ത്തു​തീ​ര്‍​പ്പി​നി​ല്ല” എന്ന് മാത്രമേ സേതുവിന് പറയാനുള്ളൂ. സമരം കൊണ്ട് എല്ലാം നേടിയെടുക്കാം എന്ന വ്യാമോഹമല്ല. പകരം തങ്ങള്‍ക്ക് നിഷേധിച്ച നീതി നേടിയെടുക്കാനും ഇനിയും ഇത്തരം നീതി നിഷേധങ്ങള്‍ നടക്കരുതെന്നും ആഗ്രഹിച്ചാണ് ഇവരില്‍ പലരും സമര രംഗത്ത് എത്തിയത്. എന്നാല്‍ പണവും ആള്‍ സ്വാധീനവും രാഷ്ട്രീയ പിന്‍ബലവും ഇല്ലാത്തതിനാല്‍ ന്യായമായ ഈ ആവശ്യങ്ങളെ മാധ്യമങ്ങള്‍ പോലും വേണ്ടത്ര പിന്തുണച്ചില്ല. എന്നാല്‍ അതുകൊണ്ടൊന്നും തങ്ങള്‍ തളരില്ലെന്നും ആവശ്യങ്ങള്‍ നേടിയെടുക്കുന്നതുവരെ ഈ സമരത്തില്‍ നിന്നും പിന്മാറില്ലെന്നും പറഞ്ഞു കൊണ്ട് ഇവര്‍ നയിക്കുന്ന സമരങ്ങള്‍ തളരാതെ മുന്നോട്ട് പോകുന്നു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button