Latest NewsKeralaNews

ഹെഡ്‌ലൈനില്‍ ഇത്തിരി മാന്യത കാണിക്കാമായിരുന്നു; പ്രമുഖ വാര്‍ത്താ ചാനലിനെതിരെ സി.കെ.വിനീത്

കൊച്ചി: പ്രമുഖ മലയാള വാര്‍ത്താ ചാനലിനെതിരെ പ്രതിഷേധവുമായി സി.കെ വിനീത്. കേരള ബ്ലാസ്റ്റേഴ്സ് മുന്‍ പരിശീലകന്‍ സ്റ്റീവ് കോപ്പല്‍ ടീം വിടാന്‍ കാരണം താനാണെന്ന ഏഷ്യാനെറ്റ് നല്‍കിയ വാര്‍ത്തക്കെതിരെയാണ് സികെ വിനീത് രംഗത്തെത്തിയത്. ‘സത്യായിട്ടും ഞാന്‍ ഒന്ന് പേടിച്ചു. ആ ഹെഡ്ലൈനില്‍ ഇത്തിരി മാന്യത കാണിക്കാമായിരുന്നു. നിങ്ങളുടെ വെബ്ഡെസ്‌കില്‍ ആ സാധനം ഉള്ള ആരും ഇല്ലേ ??’ എന്നു തുടങ്ങുന്ന ട്വിറ്റര്‍ പോസ്റ്റിലൂടെയാണ് വിനീത് രൂക്ഷമായി പ്രതികരിച്ചത്. അതേസമയം സി കെ വിനീതിന് പിന്തുണയുമായി സഹതാരം റിനോ ആന്റോയും രംഗത്തെത്തി. ആ സാധനം ഉള്ള ആരും ഇല്ലേ ?? എന്ന വിനീതിന്റെ ചോദ്യം തന്നെയാണ് റിനോയും ട്വീറ്റ് ചെയ്തത്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button