മുസാഫര്‍നഗര്‍: ഹിന്ദു ദൈവങ്ങളുടെ ചിത്രങ്ങൾക്ക് പകരം വീട്ടില്‍ അംബേദ്കറിന്റെ ചിത്രം ദളിത് യുവാവിന് ക്രൂരമര്‍ദനം. ഉത്തര്‍പ്രദേശിലെ മുസാഫര്‍നഗറിൽ കഴിഞ്ഞ ശനിയാഴ്ച ആണ് സംഭവം. അംബേദ്കറിന്റെ ചിത്രം വീട്ടില്‍ തൂക്കിയെന്ന് ആരോപിച്ച് ഒരു സംഘം ആളുകള്‍ വിപിന്‍ കുമാറെന്ന യുവാവിനെ മര്‍ദിക്കുകയും ഇതിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തി സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിക്കുകയും ചെയ്തു. കടയില്‍നിന്നും ബൈക്കില്‍ തിരിച്ച് വീട്ടിലേക്ക് വരവെ അക്രമികള്‍ തടഞ്ഞുനിര്ത്തുകയുംവലിയ വടി ഉപയോഗിച്ച് മർദ്ധിക്കുകയും ചെയ്തു. അടിയേറ്റു അവശനായ വിപിനെ ഹിന്ദു ദൈവങ്ങള്‍ക്കു സ്തുതി പറയിച്ച ശേഷം വിട്ടയക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ വിപിന്‍ ഇപ്പോൾ ആശുപത്രിയില്‍ ചികിത്സയിലാണ്.
പ്രദേശത്തെ ദളിത് യുവാക്കള്‍ കഴിഞ്ഞ ദിവസം ഇവരുടെ സമുദായത്തിലെ കുടുംബങ്ങള്‍ സന്ദര്‍ശിക്കുകയും വീടുകളിലെ ഹിന്ദു ദൈവങ്ങളുടെ ചിത്രങ്ങള്‍ നീക്കം ചെയ്ത ശേഷം ഡോ. ബി.ആര് അംബേദ്ക്കറുടെ ചിത്രം തൂക്കുകയും ചെയ്ത് സംഭവമാകാം ആക്രമണത്തിനു കാരണമായതെന്നും കേസെടുത്ത് അന്വേഷണം ആരംഭിച്ചതായും പോലീസ് പറഞ്ഞു.
ക്യാന്‍സറിനോട് മല്ലിടുന്ന നാലുവയസ്സുകാരി; സഹായം അഭ്യര്‍ഥിച്ച് മാതാപിതാക്കള്‍
LINK TO DONATE : https://goo.gl/oKHre2
Post Your Comments