ന്യൂഡല്‍ഹി: എയര്‍ ഇന്ത്യ നാല് കമ്പനികളാക്കാന്‍ നീക്കം. സ്വകാര്യവത്ക്കരിക്കുന്നതിന് മുന്‍പ് ഓരോ കമ്പനികളുടെയും 51 ശതമാനം ഓഹരികള്‍ വില്‍ക്കാനാണ് ഇപ്പോള്‍ പദ്ധതിയിടുന്നത്. നഷ്ടത്തിലുള്ള എയര്‍ ഇന്ത്യയെ സ്വകാര്യവത്ക്കരിക്കുന്നതിന് കഴിഞ്ഞാഴ്ചയാണ് കേന്ദ്ര സര്‍ക്കാര്‍ അനുമതി നല്‍കിയത്.
വിദേശ വിമാനക്കമ്പനികള്‍ക്ക് 49 ശതമാനം വരെ നിക്ഷേപം നടത്താനാണ് അനുമതി. 50,000 കോടി രൂപയാണ് എയര്‍ ഇന്ത്യയ്ക്ക നിലവിലുള്ള കടബാധ്യത. എയര്‍ലൈന്‍ ബിസിനസ്, റീജണല്‍ സേവനം, ഗ്രൗണ്ട് നിയന്ത്രണം, എന്‍ജിനീയറിങ് ഓപ്പറേഷന്‍ എന്നിങ്ങനെ നാല് പ്രത്യേക വിഭാഗങ്ങള്‍ ഓരോ കമ്പനികളാക്കാനാണ് ഉദ്ദേശിക്കുന്നതെന്ന് കേന്ദ്രമന്ത്രി ജയന്ത് സിന്‍ഹ പറഞ്ഞു.
Post Your Comments