KeralaLatest NewsNews

കൊച്ചിയില്‍ യുവനടി ആക്രമിക്കപ്പെട്ട കേസ് പുതിയ വഴിത്തിരിവിലേക്ക്

അ​ങ്ക​മാ​ലി: താന്‍ വ​ധ​ഭീ​ഷ​ണി​ നേരിടുന്നതായി ന​ടീ പീഡനക്കേസിലെ കേ​സി​ലെ ര​ണ്ടാം പ്ര​തി മാ​ര്‍​ട്ടി​ന്‍. റി​മാ​ന്‍​ഡി​ല്‍ ക​ഴി​യു​ന്ന മാ​ര്‍​ട്ടി​നെ തി​ങ്ക​ളാ​ഴ്ച അ​ങ്ക​മാ​ലി ഒ​ന്നാം ക്ലാ​സ് മ​ജി​സ്ടേ​റ്റ് കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കിയിരുന്നു. ഈ സാഹചര്യത്തിലാണ് ​പ​രാ​തി​ കോ​ട​തി​യെ അ​റി​യി​ച്ച​ത്. ഇ​തേ​ത്തു​ട​ര്‍​ന്നു അ​ട​ച്ചി​ട്ട കോ​ട​തി​മു​റി​യി​ല്‍ മാ​ര്‍​ട്ടി​നു പ​റ​യാ​നു​ള്ള കാ​ര്യ​ങ്ങ​ളെ​ല്ലാം വ്യ​ക്ത​മാ​ക്കാ​ന്‍ അ​വ​സ​രം ന​ല്‍​കി.

ന​ട​ന്‍ ലാ​ലും ആ​ക്ര​മ​ണ​ത്തി​നി​ര​യാ​യ ന​ടി​യു​മാ​ണു ഭീ​ഷ​ണി​പ്പെ​ടു​ത്തു​ന്ന​തെ​ന്നു കോ​ട​തി ന​ട​പ​ടി​ക​ള്‍​ക്കു ശേ​ഷം പു​റ​ത്തി​റ​ങ്ങി​യ മാ​ര്‍​ട്ടി​ന്‍റെ പി​താ​വ് പ​റ​ഞ്ഞു. റി​മാ​ന്‍​ഡി​ല്‍ ക​ഴി​യു​ന്ന മാ​ര്‍​ട്ടി​നെ എ​ങ്ങ​നെ​യാ​ണ് ഭീ​ഷ​ണി​പ്പെ​ടു​ത്തി​യ​തെ​ന്ന് ഇ​വ​ര്‍​ക്കു മ​റു​പ​ടി​യു​ണ്ടാ​യി​ല്ല. കോ​ട​തി​യെ അ​റി​യി​ക്കാ​നു​ള്ള കാ​ര്യ​ങ്ങ​ളെ​ല്ലാം മാ​ര്‍​ട്ടി​ന്‍ എ​ഴു​തി ന​ല്‍​കി. എ​ന്നാ​ല്‍, പ​രാ​തി വി​ചാ​ര​ണ​ക്കോ​ട​തി​യു​ടെ പ​രി​ഗ​ണ​ന​യി​ല്‍ വ​രു​ന്ന കാ​ര്യ​ങ്ങ​ളാ​ണെ​ന്നും മ​ജി​സ്ട്രേ​റ്റ് കോ​ട​തി​ക്ക് ഇ​ട​പെ​ടാ​നാ​വി​ല്ലെ​ന്നും അ​റി​യി​ച്ചു. വ​ധ​ഭീ​ഷ​ണി​യു​ണ്ടെ​ന്നു​ള്ള പ​രാ​തി​യി​ല്‍, വേ​ണ്ട സു​ര​ക്ഷ ന​ല്‍​കാ​ന്‍ നി​ര്‍​ദേ​ശ​വും ന​ല്‍​കി.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button