വവ്വാലിനെ തൊട്ട ആറു വയസുകാരനു സംഭവിച്ച ദുരവസ്ഥ ഇങ്ങനെ. അനസ്തേഷ്യയുടെ ബലത്തിലാണ് ഫ്ളോറിഡ സ്വദേശിയായ റൈക്കര്‍ റോക്ക് എന്ന ആറുവയസ്സുകാരന് ഇപ്പോള്‍ ജീവിക്കുന്നത്. വവ്വാലിനെ സ്പർശിച്ചതിനെ തുടർന്നാണ് കുട്ടിക്ക് ഇങ്ങനെ സംഭവിച്ചത്. രോഗം ബാധിച്ച വ്വാലിനെ റൈക്കറിന്റെ അച്ഛന് ഹെന്റി കണ്ടെത്തുകയിരുന്നു. തുടർന്ന് അദ്ദേഹം അതിനെ എടുത്ത് ആദ്യം ഒരു ബക്കറ്റിലെ വെള്ളത്തിലിട്ടു. പിന്നീട് അതിനെ പോര്‍ച്ചിലാക്കിയിട്ട് അതിനെ തൊടരുതെന്ന കര്‍ശനനിര്‍ദ്ദേശം റൈക്കിനു നല്കി. പക്ഷെ റൈക്ക് വവ്വാലിനെ തൊടുകയായിരുന്നു.
തുടർന്ന് വവ്വാലിന്റെ നഖം കൊണ്ട് കുട്ടിയുടെ കൈയ്യില്‍ പോറല്‍ ഉണ്ടായി. ഹെന്റി ഉടന്‍ കൈകള്‍ സോപ്പ് ഉപയോഗിച്ച് കഴികുകയും ചൂടുവെള്ളത്തില്‍ അഞ്ചുമിനിറ്റ് മുക്കിവയ്ക്കുകയും ചെയ്തു. വൈദ്യപരിശോധനയ്ക്ക് വിധേയമാക്കണമെന്നു തീരുമാനിച്ചെങ്കിലും റൈക്കയറിന് ആശുപത്രിയില്‍ പോകാനുള്ള പേടിയും കരച്ചിലും കാരണം അവര്‍ വേണ്ടാന്നു വച്ചു. ഒരാഴ്ച കഴിഞ്ഞപ്പോള്‍ വിരലുകള്‍ക്ക് മരവിപ്പും തലവേദനയും അനുഭവപ്പെടുന്നതായി കുട്ടി പറഞ്ഞു. കളിക്കുന്നതിനിടയില്‍ തല മുട്ടിയതാകുമെന്നു കരുതി ഹെന്റി അവനെ ആശുപത്രിയിലെത്തിച്ചു. അന്നു വവ്വാലില്‍ നിന്നുണ്ടായ പോറലിനെക്കുറിച്ചും ഹെന്റി ഡോക്ടറോടു പറഞ്ഞു.
എന്നാൽ ഡോക്ടർ ഇത് പേവിഷമാണെന്നും മരണകാരണം വരെ ആകാമെന്നും പറയുകയായിരുന്നു. റൈക്കറുടെ അവസ്ഥയെക്കുറിച്ച് ഒന്നും പറയാന്‍ കഴിയുന്നില്ല എല്ലാ ദിവസവും മെഡിക്കല്‍ ടീമിനെ വിളിച്ച് കുട്ടിയുടെ ആരോഗ്യനില വിലയിരുത്തുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു. മയങ്ങാനുള്ള മരുന്ന് നല്കുന്നതിനാല് വേദന അറിയുന്നില്ലെന്നു മാത്രം. തലച്ചോറില്‍ അണുബാധ ഏല്ക്കുന്നതിനാല് മിക്കവാറും ആളുകളില്‍ ഒരാഴ്ചയ്ക്കുള്ളില്‍ തന്നെ മരണം സംഭവിക്കാം.
SUPPORT : ക്യാന്‍സറിനോട് മല്ലിടുന്ന നാലുവയസ്സുകാരി; സഹായം അഭ്യര്‍ഥിച്ച് മാതാപിതാക്കള്‍
LINK TO DONATE : https://goo.gl/oKHre2
Post Your Comments