ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിക്ക് വീണ്ടും പീഡനം. പ്രായപൂര്‍ത്തിയാകാത്ത വീട്ട് ജോലിക്കാരിയായ പെണ്‍കുട്ടിയെ പീഡിപ്പിച്ച ലേഡി ഡോക്ടര്‍ പിടിയിലായതിന് ഒരാഴ്ച പിന്നിടുന്നതിന് മുമ്പ് ഇത്തരത്തില്‍ അടുത്ത സംഭവവും റിപ്പോര്‍ട്ട് ചെയ്തിരിക്കുകയാണ്. 12 വയസുള്ള ജോലിക്കാരിയാണ് വീട്ടുടമയുടെ പീഡനത്തിന് ഇരയാക്കിയത്. 55 വയസുള്ള വീട്ടുടമയാണ് കുട്ടിയെ പീഡിപ്പിച്ചത്.
ശാരീരികവും ലൈംഗികവുമായി പ്രതി പെണ്‍കുട്ടിയെ പീഡിപ്പിച്ചുവെന്ന് കുട്ടി പോലീസിന് നല്കിയ മൊഴിയില്‍ പറയുന്നു. കുട്ടിയുടെ പരാതിയില്‍ പോലീസ് കേസ് റജിസ്റ്റര്‍ ചെയ്യുകയും പ്രതിയെ പിടികൂടുകയും ചെയ്തു.
പെണ്‍കുട്ടിയെ കൊണ്ട് പ്രതി ശരീരം തടവിക്കുകയും ലൈംഗികമായി പീഡിപ്പിക്കുകയും ചെയ്തിരുന്നതായി പോലീസ് പറഞ്ഞു. മാത്രമല്ല കുട്ടിയെ ഇയാള്‍ ക്രൂരമായി ഉപദ്രവിച്ചെന്നും പോലീസ് കൂട്ടിച്ചേത്തു. പോലീസ് ഹെല്പ്ലൈന് നമ്പറിലേക്ക് ഒരാള്‍ വിളിച്ചാണ് ഇക്കാര്യങ്ങള്‍ അറിയിക്കുന്നത്. തുടര്‍ന്ന് പോലീസ് സ്ഥലത്തെത്തി കുട്ടിയെ മോചിപ്പിക്കുകയായിരുന്നു.
ഝാര്‍ഖണ്ഡിലെ ലതെഹര് ജില്ലയിലാണ് പെണ്‍കുട്ടിയുടെ വീട്. പോയ വര്‍ഷം മാര്‍ച്ചിലാണ് കുട്ടിയെ ജോലിക്കായി ഡല്‍ഹിയില്‍ എത്തിച്ചത്. തുടര്‍ന്ന് പ്രതി പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിക്കുകയും ദിവസവും ഉപദ്രവിക്കുകയും ചെയ്തിരുന്നു. മാതാപിതാക്കളെ ബന്ധപ്പെടാനുള്ള ഒരു സൗകര്യവും കുട്ടിക്ക് ഉണ്ടായിരുന്നില്ല. മാത്രമല്ല വീട്ട് ജോലിക്കെന്നും പറഞ്ഞ് എത്തിച്ച കുട്ടിക്ക് കൂലിയും നല്‍കിയിരുന്നില്ലെന്നും പോലീസ് പറഞ്ഞു.
Post Your Comments