![PRRED](/wp-content/uploads/2018/01/PRRED.jpg)
അഹമ്മദാബാദ്•അഹമ്മദാബാദില്‍ നിന്നും “കാണാതായ” വിശ്വ ഹിന്ദു പരിഷത്ത് നേതാവ് പ്രവീണ്‍ തൊഗാഡിയയെ കണ്ടെത്താന്‍ പോലീസ് നാല് പ്രത്യേക സംഘങ്ങളെ രൂപീകരിച്ചു. അതേസമയം, ഒരു പഴയകേസുമായി ബന്ധപ്പെട്ട് രാജസ്ഥാന് പോലീസ് തൊഗാഡിയയെ തടങ്കലിലാക്കിയിരിക്കുകയാണെന്ന ആരോപണവുമായി വിശ്വ ഹിന്ദു പരിഷത്ത് രംഗത്തെത്തി.
പഴയ കേസിന്റെ പേരിലാണ് തോഗാഡിയയെ അറസ്റ്റ് ചെയ്തതെന്നാണ് വി.എച്ച്.പി ആരോപിക്കുന്നത്. രാജസ്ഥാനിലെ ബി.ജെ.പി സര്‍ക്കാരിന്റെ ഭരണം സംസ്ഥാനത്തിന്റെ ഘടനയെ ബാധിച്ചുവെന്നും സര്‍ക്കാര്‍ നിരുത്തരവാദപരമായാണ് പെരുമാറുന്നതെന്നും വി.എച്ച്.പി ആരോപിച്ചു.
You may also like:മുന്‍ മന്ത്രിയും അനുയായികളും ബി.ജെ.പി വിട്ടു മറ്റൊരു പാര്‍ട്ടിയില്‍ ചേര്‍ന്നു
ഈ ആരോപണം നിഷേധിച്ച പോലീസ് തൊഗാഡിയ കണ്ടെത്താന്‍ അന്വേഷണം നടത്തിക്കൊണ്ടിരിക്കുകയാണെന്ന് പ്രതികരിച്ചു. തൊഗാഡിയയെ അറസ്റ്റ് ചെയ്യാന്‍ ശ്രമിച്ചിരുന്നുവെങ്കിലും അദ്ദേഹത്തെ കണ്ടെത്താന്‍ കഴിഞ്ഞില്ലെന്നും രാജസ്ഥാന് പോലീസ് വ്യക്തമാക്കി. പോലീസിന്റെ വിശദീകരണം തള്ളി പ്രതിഷേധവുമായി തെരുവിലിറങ്ങിയ വിശ്വ ഹിന്ദു പരിഷത്ത് പ്രവര്‍ത്തകര്‍ സോള പോലീസ് സ്റ്റേഷന് ഉപരോധിക്കുകയും സര്‍കെജ്-ഗാന്ധിനഗര്‍ ഹൈവേയില്‍ ഗതാഗതം തടയുകയും ചെയ്തു. തൊഗാഡിയയെ ഉടന്‍ കണ്ടെത്തണമെന്നാണ് പ്രവര്‍ത്തകരുടെ ആവശ്യം.
2015 ല്‍ രജിസ്റ്റര്‍ ചെയ്ത വിദ്വേഷ പ്രസംഗത്തിന്റെ പേരിലാണ് തൊഗാഡിയയെ പോലീസ് അറസ്റ്റ് ചെയ്യാന്‍ ശ്രമിച്ചത്. രാവിലെ 10 മണിയോടെ അറസ്റ്റ് വാറന്റുമായി തൊഗാഡിയയുടെ വീട്ടിലെത്തിയ പോലീസ് സംഘത്തിന് അദ്ദേഹത്തെ കണ്ടെത്താനായില്ല. തുടര്‍ന്ന് പോലീസ് സംഘം മടങ്ങിയിരുന്നു.
തൊഗാഡിയ രാവിലെ വി.എച്ച്.പി ഓഫീസില്‍ ഉണ്ടായിരുന്നതായി പോലീസ് വൃത്തങ്ങള്‍ പറഞ്ഞു. 11 മണിയോടെ അദ്ദേഹം ഒരു ഓട്ടോറിക്ഷയില്‍ ഓഫീസ് വിട്ടിരുന്നു. പിന്നീടാണ് അദ്ദേഹത്തെ കാണാതാകുന്നത്.
Post Your Comments