Latest NewsNewsIndia

മുന്‍ മന്ത്രിയും അനുയായികളും ബി.ജെ.പി വിട്ടു മറ്റൊരു പാര്‍ട്ടിയില്‍ ചേര്‍ന്നു

ബംഗളൂരു•കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ മുന്‍ ബി.ജെ.പി സംസ്ഥാന മന്ത്രി ആനന്ദ്‌ അസ്നോതികര്‍ ബി.ജെ.പി വിട്ട് ജനതാദള്‍ സെക്കുലറില്‍ ചേര്‍ന്നു.

ജനതാദള്‍ മേധാവിയും മുന്‍ പ്രധാനമന്ത്രിയുമായ എച്ച്.ഡി ദേവ ഗൗഡ, സംസ്ഥാന പ്രസിഡന്റ് എച്ച്.ഡി കുമാരസ്വാമി എന്നിവരുടെ സാന്നധ്യത്തിലാണ് ആനന്ദും അനുയായികളും ജെ.ഡി.എസില്‍ ചേര്‍ന്നത്.

You may also like : നിര്‍ധനയായ പെണ്‍കുട്ടിയെ രാത്രികാലങ്ങളില്‍ ആതിരയെന്ന യുവതി കൂട്ടിക്കൊണ്ടുപോയി നിരവധി പേര്‍ക്ക് കാഴ്ചവച്ച സംഭവം: ഇടതു-വലതു മുന്നണികളുടെ നിശബ്ദതയില്‍ സംശയം-ബി.ജെ.പി

അതിര്‍ത്തി പ്രദേശത്തിന്റെ ക്ഷേമത്തിന് വേണ്ടി പ്രവര്‍ത്തിക്കുന്ന ഒരു പ്രാദേശിക പാര്‍ട്ടിയിലാണ് താന്‍ അംഗമായിരിക്കുന്നതെന്ന് ആനന്ദ് പറഞ്ഞു.

തനിക്കും തന്റെ കുടുംബത്തിനും ജില്ലയില്‍ നിന്ന് നേരിടേണ്ടി വന്ന ചില വേദനിപ്പിക്കുന്ന സംഭവങ്ങളെത്തുടര്‍ന്ന്, തന്റെ അനുയായികളും അഭ്യുദയകാംക്ഷികളും പുതിയൊരു പ്രാദേശിക പാര്‍ട്ടി രൂപീകരിക്കാന്‍ നിര്‍ദ്ദേശിച്ചിരുന്നു. കാര്‍വാറും അങ്കോലയേയും പോലെയുള്ള അതിര്‍ത്തി പ്രദേശങ്ങളില്‍ ഒരു പ്രാദേശിക പാര്‍ട്ടിയ്ക്ക് മാത്രമേ വികസനം കൊണ്ടുവരാന്‍ കഴിയുകയുള്ളൂവെന്നും ആനന്ദ് പറഞ്ഞു.

ജനതാദള്‍ ദിനംപ്രതി ശക്തിപ്രാപിക്കുകയാണെന്ന് ആനന്ദിന്റെ സ്വീകരിച്ചുകൊണ്ട് ദേവ ഗൗഡ പറഞ്ഞു.

2008 ല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി കാര്‍വാറില്‍ നിന്നും വിജയിച്ച ആനന്ദ്‌ പിന്നീട് രാജിവച്ച് ഭരണകക്ഷിയായ ബി.ജെ.പിയില്‍ ചേരുകയായിരുന്നു. തുടര്‍ന്ന് സംസ്ഥാന ഫിഷറീസ്, ശാസ്ത്ര സാങ്കേതികവിദ്യ മന്ത്രിയായിരുന്നു. ബി.എസ് യദിയൂരപ്പയായിരുന്നു അന്ന് മുഖ്യമന്ത്രി.

ബി.ജെ.പി ടിക്കറ്റില്‍ കാര്‍വാറില്‍ നിന്നും ഉപതെരഞ്ഞെടുപ്പ് വിജയിച്ച ആനന്ദിന് 2013 തെരഞ്ഞെടുപ്പില്‍ സീറ്റ് നിഷേധിച്ചിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button