ആലുവ: എറണാകുളത്ത് വീണ്ടും വൻ മോഷണം. വീട് കുത്തിത്തുറന്ന് 100 പവന് സ്വര്‍ണവും ഒരുലക്ഷം രൂപയും കവര്‍ന്നു. മോഷണം നടന്നത് ആലുവ മഹിളാലയം കവലയിലുള്ള പടിഞ്ഞാറെ പറമ്പിൽ അബ്ദുള്ളയുടെ വീട്ടിലായിരുന്നു. നഷ്ടപ്പെട്ടത് വിവാഹ ആവശ്യത്തിനായി ബാങ്ക് ലോക്കറില്‍നിന്നെടുത്ത് വീട്ടില്‍ സൂക്ഷിച്ചിരുന്ന സ്വര്‍ണവും പണവുമാണ്.
അബ്ദുള്ളയും കുടുംബവും മമ്പുറത്ത് സന്ദര്‍ശനത്തിന് പോയിരിക്കുകയായിരുന്നു. സംഭവമറിയുന്നത് ഞായറാഴ്ച രാത്രിയോടെ തിരിച്ചെത്തിയപ്പോഴാണ്. വീടിന്റെ പരിസരത്തുനിന്ന് വീട് കുത്തിത്തുറക്കാന്‍ ഉപയോഗിച്ചതെന്ന് കരുതുന്ന ആയുധങ്ങള്‍ പൊലീസ് കണ്ടെടുത്തു. എറണാകുളം ജില്ലയില്‍ അടുത്തിടെ നടന്ന വന്‍ കവര്‍ച്ചകളുടെ അന്വേഷണം നടക്കുന്നതിനിടെയാണ് ആലുവയിലെ കവർച്ച.
SUPPORT : ക്യാന്‍സറിനോട് മല്ലിടുന്ന നാലുവയസ്സുകാരി; സഹായം അഭ്യര്‍ഥിച്ച് മാതാപിതാക്കള്‍
LINK TO DONATE : https://goo.gl/oKHre2
Post Your Comments