ലക്‌നൗ: ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ വീടിനു നേരെ ഉരുളക്കിഴങ്ങേറ്. സംഭവത്തില്‍ പതിനായിരക്കണക്കിന് ആളുകളുടെ ഫോണ്‍കോള്‍ റെക്കോര്‍ഡുകള്‍ പോലീസ് പരിശോധിക്കുന്നു. രണ്ടുപേരെ സംഭവവുമായി ബന്ധപ്പെട്ട് അറസ്റ്റു ചെയ്തിട്ടുണ്ട്.
ഇത് ആദ്യമായിട്ടാണ് ഒരു കേസിന് തെളിവ് ശേഖരിക്കാന്‍ ഇത്രയേറെ ആളുകളുടെ ഫോണ്‍കോള്‍ പരിശോധിക്കുന്നത്. കര്‍ഷകര്‍ യോഗി ആദിത്യനാഥിന്റെ വീടിനു മുന്നില്‍ ഉരുളക്കിഴങ്ങ് ഉപേക്ഷിച്ചത് താങ്ങുവില നാലു രൂപയായി പ്രഖ്യാപിച്ചതില്‍ പ്രതിഷേധിച്ചാണ്.
read also: കര്‍ണാടകയില്‍ ക്രമസമാധാനനില അവതാളത്തിലെന്ന് യോഗി ആദിത്യനാഥ്
ഈ സംഭവത്തെ തുടര്‍ന്ന് മുഖ്യമന്ത്രിയ്ക്കുള്ള സുരക്ഷാ ചുമതലയില്‍ വീഴ്ച വരുത്തിയ പോലീസുകാരെ സസ്‌പെന്റു ചെയ്തിരുന്നു. സിസിടിവിയിലെ ദൃശ്യങ്ങള്‍ പരിശോധിച്ചത് കൂടാതെ 10000 പേരുടെ ഫോണ്‍കോള്‍ റെക്കോര്‍ഡുകള്‍ പരിശോധിച്ചതായി സിറ്റി ക്രൈംബ്രാഞ്ച് സംഘം അറിയിച്ചു.
SUPPORT : ക്യാന്‍സറിനോട് മല്ലിടുന്ന നാലുവയസ്സുകാരി; സഹായം അഭ്യര്‍ഥിച്ച് മാതാപിതാക്കള്‍
LINK TO DONATE : https://goo.gl/oKHre2
Post Your Comments