തിരുവനന്തപുരം: സംസ്ഥാനത്ത് പെട്രോളിന്റെയും ഡീസലിന്റെയും വില കുതിച്ചുയരുന്നു. ലിറ്ററിന് 66.79 രൂപയാണ് തിരുവനന്തപുരത്തെ ഞായറാഴ്ചത്തെ ഡീസല്‍ വില. ആദ്യമായാണ് ഡീസലിന് 65 രൂപ കടക്കുന്നത്. 74.83 രൂപയായി പെട്രോള്‍ വിലയും ദിനംപ്രതി കൂട്ടുകയാണ്. കഴിഞ്ഞ ആറുമാസത്തിനിടെ എട്ടുരൂപയിലേറെയാണ് ഡീസലിന് വര്‍ധിപ്പിച്ചത്. കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ മാത്രം 1.87 രൂപ കൂട്ടി. പെട്രോളിന് രണ്ടാഴ്ചയ്ക്കിടെ ഒന്നര രൂപയോളം വര്‍ധിപ്പിച്ചു.
കഴിഞ്ഞവര്‍ഷം ജൂലൈയില്‍ തിരുവനന്തപുരത്ത് പെട്രോള്‍ വില 66.93ഉം ഡീസലിന് 58.28 ഉം ആയിരുന്നു. ഏഴ് മാസത്തിനിടെ പെട്രോള്‍, ഡീസല്‍ വിലകളില്‍ യഥാക്രമം 7.97 രൂപയുടെയും 8.57 രൂപയുടെയും വര്‍ധനയാണ് ഉണ്ടായത്. ഡീസല്‍ വിലയിലെ കുതിപ്പ് സാധാരണക്കാരുടെ ദൈനംദിന ജീവിതത്തെ നേരിട്ട് ബാധിക്കുന്നതാണ്.
SUPPORT : ക്യാന്‍സറിനോട് മല്ലിടുന്ന നാലുവയസ്സുകാരി; സഹായം അഭ്യര്‍ഥിച്ച് മാതാപിതാക്കള്‍
LINK TO DONATE : https://goo.gl/oKHre2
Post Your Comments