KeralaLatest NewsNews

അസുഖബാധിതനായ വിദ്യാർത്ഥി മരുന്ന് കഴിക്കുന്നതെന്തിനാണെന്ന് ചോദിച്ചു മർദ്ദനം: കുട്ടി ആശുപത്രിയിൽ -മദ്രസാ അധ്യാപകനെതിരെ കേസ്

ബദിയടുക്ക: മദ്രസാധ്യാപകന്റെ അടിയേറ്റ് പരിക്കുകളോടെ വിദ്യാര്‍ത്ഥിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബദിയടുക്ക ചെന്നടുക്കത്തെ അബ്ദുല്‍ ഖാദറിന്റെ മകന്‍ നിഷാന്‍ മെഹഫൂസിനാണ് (12) മദ്രസാധ്യാപകന്റെ അടിയേറ്റത്. പരിക്കേറ്റ നിഷാനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.പൈക്കയിലെ മദ്രസയില്‍ വിദ്യാര്‍ത്ഥിയാണ് മൊഹഫൂസ്. മൂന്നുവര്‍ഷം മദ്രസയില്‍ തന്നെ താമസിച്ചാണ് പഠനം. ആഴ്ചയില്‍ ശനിയാഴ്ച മാത്രം കുട്ടിയെ രക്ഷിതാക്കള്‍ക്ക് കാണാന്‍ സാധിക്കും.

ശനിയാഴ്ച നിഷാനെ കാണാന്‍ ചെന്നപ്പോള്‍ കുട്ടിക്ക് അടിയേറ്റു പരിക്കേറ്റ കാര്യം രക്ഷിതാക്കൾ അറിയുകയായിരുന്നു.വടി കൊണ്ടുള്ള അടിയേറ്റ് വിദ്യാര്‍ത്ഥിയുടെ ഇടതുകാലിനും പുറത്തും വലത് കൈക്കും പരിക്കേറ്റു. എന്നാല്‍ കാലില്‍ പരിക്കേറ്റിട്ടും കുട്ടിയെ ആശുപത്രിയിലെത്തിക്കാന്‍ ബന്ധപ്പെട്ടവര്‍ തയ്യാറായില്ലെന്ന് പിതാവ് അബ്ദുല്‍ ഖാദര്‍ കുറ്റപ്പെടുത്തി. വെറുതെ രോഗമാണെന്ന് പറഞ്ഞ് പുറത്തു പോകുന്നുവെന്നും എന്തിനാണ് മരുന്ന് കഴിക്കുന്നതെന്നും ചോദിച്ചുകൊണ്ടാണ് കുട്ടിയെ അധ്യാപകന്‍ അടിച്ചതെന്നും പിതാവ് പരാതിപ്പെട്ടു.

കുറച്ചു ദിവസമായി കുട്ടിക്ക് ചുമയും നെഞ്ചുവേദനയും അനുഭവപ്പെട്ടിരുന്നു. ഇതേ തുടര്‍ന്ന് പിതാവ് കുട്ടിയെയും കൂട്ടി ഡോക്ടറെ കാണുകയും മരുന്ന് നല്‍കിയ ശേഷം വീണ്ടും മദ്രസയില്‍ കൊണ്ടുവിടുകയുമായിരുന്നു. ഇതിനിടെയാണ് കുട്ടിക്ക് അധ്യാപകന്റെ അടിയേറ്റത്. സംഭവത്തില്‍ ജുവനൈല്‍ ജസ്റ്റിസ് നിയമ പ്രകാരം പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button