Latest NewsIndiaNews

സുപ്രീംകോടതിയില്‍ പ്രതിസന്ധി രൂക്ഷമാകുന്നു

ന്യൂഡല്‍ഹി : സുപ്രീംകോടതിയില്‍ പ്രതിസന്ധി രൂക്ഷമായതോടെ കോടതികളുടെ ഇത് ബാധിക്കുന്നു. പതിനൊന്നാം നമ്പര്‍ കോടതി ഇന്ന് പ്രവര്‍ത്തിക്കില്ല. മറ്റ് കോടതികള്‍ ചേരാന്‍ 15 മിനിറ്റോളം വൈകി. ജസ്റ്റിസ് എ.കെ.ഗോയലും, ജസ്റ്റിസ് യു.യു.ലളിതും അടങ്ങിയ ബെഞ്ചാണ് ഇന്ന് പ്രവര്‍ത്തിക്കാത്തത്. ഒരു ജഡ്ജിക്ക് സുഖമില്ലാത്തതിനാലാണ് കോടതി പ്രവര്‍ത്തിക്കാത്തതെന്നാണ് വിശദീകരണം. 10.30നാണ് സാധാരണ ദിവസങ്ങളില്‍ കോടതി പ്രവര്‍ത്തനം തുടങ്ങുന്നത്. അതേസമയം വാര്‍ത്താസമ്മേളനം നടത്തി പ്രതിഷേധിച്ച 4 ജഡ്ജിമാരുടെ കോടതികള്‍ പ്രവര്‍ത്തിച്ചു തുടങ്ങി.

സുപ്രീം കോടതി പ്രതിസന്ധി: ചീഫ് ജസ്റ്റിസിന്റെ തീരുമാനം ഇങ്ങനെ

കോടതിയുടെ പ്രവർത്തനം തടസ്സപ്പെടില്ലെന്ന് വിമർശകരിലൊരാളായ ജസ്റ്റിസ് ജസ്തി ചെലമേശ്വർ പറഞ്ഞിരുന്നു. ചർച്ച വിജയിച്ചാലും പുതിയ സംഭവവികാസങ്ങളുടെ പശ്ചാത്തലത്തിൽ ഫുൾ കോർട്ട് ചേരേണ്ടിവരുമെന്നാണു സുപ്രീംകോടതി വൃത്തങ്ങൾ‍ പറയുന്നത്. ഇതിനിടെ, ജസ്റ്റിസ് പി.ബി.സാവന്ത് ഉൾപ്പെടെ നാല് മുൻ ജഡ്ജിമാർ ചീഫ് ജസ്റ്റിസിനെഴുതിയ തുറന്നകത്തിലൂടെ പ്രതിഷേധക്കാർക്ക് പിന്തുണ പ്രഖ്യാപിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button