ന്യൂഡല്‍ഹി : പാക്കിസ്ഥാനിലേക്കും ചൈനയിലേക്കും കുടിയേറിയവരുടെ സ്വത്തുക്കള്‍ ലേലം ചെയ്ത് വില്‍ക്കാനൊരുങ്ങുകയാണ് കേന്ദ്ര സര്‍ക്കാര്‍. 9400 സ്വത്തുക്കളാണ് ഇത്തരത്തില്‍ കേന്ദ്രം കണ്ടെത്തിയിട്ടുള്ളത്. ഇവ ലേലത്തില്‍ വില്‍ക്കുന്നതോടെ ഒരു ലക്ഷം കോടി രൂപ സര്‍ക്കാരിന് ലഭിക്കുമെന്നും കണക്കുകൂട്ടുന്നു.
എനിമി പ്രോപ്പര്‍ട്ടി (അമന്‍ഡ്‌മെന്റ് ആന്‍ഡ് വാലിഡേഷന്‍) നിയമത്തിന്റെ ഭേദഗതിയിയിലൂടെയാണ് ഈ വസ്തുക്കള്‍ ലേലം ചെയ്ത് വില്‍ക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. വിഭജനകാലത്തും അതിന് ശേഷവും പാക്കിസ്ഥാനിലേക്കും ചൈനയിലേക്കും കുടിയേറിയവരുടെ നാട്ടിലെ സ്വത്തുക്കല്‍ അവരുടെ അനന്തരാവകാശികള്‍ക്ക് യാതൊരു അവകാശവുമില്ലാതാക്കുന്നതാണ് ഈ നിയമ ഭേദഗതി. ഇത്തരത്തിലുള്ള 6289 വസ്തുക്കളുടെ സര്‍വേ പൂര്‍ത്തിയായതായി കേന്ദ്ര ആഭ്യന്തന്തര മന്ത്രി രാജ്‌നാഥ് സിങ് അടുത്തിടെ വ്യക്തമാക്കി. 2981 വസ്തുക്കളുടെ സര്‍വേയാണ് ഇനി പൂര്‍ത്തിയാകാനുള്ളത്. സര്‍വേ പൂര്‍ത്തിയായാലുടന്‍ ഇവയുടെ ലേലം നടത്താന്‍ ആഭ്യന്തര മന്ത്രാലയം നിര്‍ദ്ദേശിച്ചിട്ടുണ്ട്.
വസ്തുക്കള്‍ ലേലം ചെയ്യുന്നതിനായി സംസ്ഥാനങ്ങളില്‍ നോഡല്‍ ഓഫീസര്‍മാരെ നിയോഗിച്ചിട്ടുണ്ട്. പാക്കിസ്ഥാനിലേക്ക് പോയ 9280 പേരില്‍ 4991 പേരുടെ സ്വത്തുക്കള്‍ ഉത്തര്‍പ്രദേശിലാണുള്ളത്. 2735 പേരുടെ സ്വത്തുക്കള്‍ ബംഗാളിലും 487 പേരുടെ സ്വത്തുക്കള്‍ ഡല്‍ഹിയിലുമുണ്ട്. ചൈനയിലേക്ക് പോയ 57 പേരുടെ സ്വത്തുക്കള്‍ മേഘാലയയിലും 29 പേരുടെ സ്വത്തുക്കള്‍ ബംഗാളിലുമാണ്. ആസാമില്‍ ഏഴ് ചൈനീസ് പൗരന്മാരുടെ സ്വത്തുക്കളുമുണ്ട്.
പുതിയ നിയമം അനുസരിച്ച് ഇങ്ങനെ മറ്റു രാജ്യങ്ങളിലേക്ക് കുടിയേറുകയും അവിടുത്തെ പൗരത്വം സ്വീകരിക്കുകയും ചെയ്തവരുടെ സ്വത്തുക്കളില്‍ അവരുടെ അനന്തരാവകാശികള്‍ക്കോ മറ്റോ യാതൊരു അവകാശവുമുണ്ടാകില്ല. ഈ വസ്തുക്കള്‍ രാജ്യത്തിന്റെ സ്വത്തായി സ്വാഭാവികമായും മാറും. 1965-ലെ ഇന്ത്യ-പാക് യുദ്ധത്തിനുശേഷം 1968-ലാണ് എനിമി പ്രോപ്പര്‍ട്ടി ആക്ട് നിലവില്‍ വന്നത്. ആ നിയമത്തിലാണ് ഇപ്പോള്‍ ഭേദഗതി വരുത്തിയിട്ടുള്ളത്.
ഉത്തരാഖണ്ഡിലും ഉത്തര്‍പ്രദേശിലുമായി ഉള്ള സ്വത്തുക്കളിന്മേല്‍ പാക്കിസ്ഥാന്‍ പൗരനായ രാജ മുഹമ്മദ് ആമിര്‍ മുഹമ്മദ് ഖാന്‍ അവകാശവാദമുന്നയി്ച്ചതോടെയാണ് കേന്ദ്ര സര്‍ക്കാര്‍ പുതിയ നിയമം കൊണ്ടുവരാന്‍ തീരുമാനിച്ചത്.
Post Your Comments