കോഴിക്കോട്: ആണ്‍കുട്ടിയെ ലൈംഗിക പീഡനത്തിനിരയാക്കിയ 67കാരന് മൂന്ന് വര്‍ഷം തടവും 20,000 രൂപ പിഴയും. കൂത്താളി കണയം കണ്ടി കേളുനമ്പ്യാര്‍ക്കെതിരെയാണ് കോടതി വിധി. പോസ്‌കോ നിയമപ്രകാരം കോഴിക്കോട്ടെ പ്രത്യേക കോടതി ജഡ്ജി പി സുഭദ്രാമ്മയാണ് ശിക്ഷ വിധിച്ചത്.
കേസിനാസ്പദമായ സംഭവം നടക്കുന്നത് 2015 ഫെബ്രുവരിയിലാണ്. സ്‌കൂള്‍ വിട്ട് കുട്ടി എത്തിയപ്പോള്‍ വീട്ടില്‍ മറ്റാരും ഉണ്ടായിരുന്നില്ല. തുടര്‍ന്ന് പ്രതി വീട്ടിലേക്ക് അതിക്രമിച്ച് കയറുകയും കുട്ടിയെ ലൈംഗികമായി പീഡിപ്പിക്കുകയുമായിരുന്നു. വീടിന് പിന്നില്‍ നിന്ന് കുട്ടിയുടെ കരച്ചില്‍ കേട്ട് അയല്‍വാസിയായ സ്ത്രീ എത്തിയപ്പോള്‍ പ്രതി ഓടി രക്ഷപെട്ടു.
കേസിന്റെ വിചാരണയില്‍ പ്രോസിക്യൂഷന്‍ 11 സാക്ഷികളെ വിസ്തരിക്കുകയും ഒമ്പത് രേഖകള്‍ ഹാജരാക്കുകയും ചെയ്തു. പിഴയായി അടയ്‌ക്കേണ്ട 20,000 രൂപ കുട്ടിക്ക് നല്‍കണം. പിഴ അടച്ചില്ലെങ്കില്‍ ആറ് മാസം കൂടി തടവ് അനുഭവിക്കണം.
Post Your Comments