പയ്യന്നൂര്‍: ഒന്നര വയസ്സുകാരന്‍ കളിക്കുന്നതിനിടെ കാര്‍ സ്റ്റാര്‍ട്ടായി മതിലിടിച്ചതിനെ തുടര്‍ന്ന് മരണപ്പെട്ടു. മരിച്ചത് കരിവെള്ളൂര്‍ ഓണക്കുന്നില്‍ താമസിക്കുന്ന രാജസ്ഥാന്‍ കാണ്‍പൂര്‍ സ്വദേശിയും നിര്‍മ്മാണത്തൊഴിലാളിയുമായ ഗിരിരാജിന്റ മകന്‍ നിഖിലാണ്. ഞായറാഴ്ച രാത്രിയാണ് സംഭവം നടക്കുന്നത്. ഗിരിരാജിന്റെ സഹോദരന്‍ ശ്രീലാലിന്റെ മകന്‍ 12 വയസുള്ള സണ്ണി എന്ന കുട്ടി നിഖിലിനെ മടിയിലിരുത്തി വീടിന് മുറ്റത്ത് നിര്‍ത്തിയിട്ട കാറിലിരുന്ന് കളിക്കുകയായിരുന്നു.
read also: ടെലിവിഷന്‍ ദേഹത്തുവീണ് ഒന്നരവയസ്സുകാരന് ദാരുണാന്ത്യം
ആ സമയം കീ ഹോളിലുണ്ടായിരുന്ന ചാവിയില്‍ അറിയാതെ തട്ടുകയും സ്റ്റാര്‍ട്ടായ കാര്‍ മുന്നോട്ട് നീങ്ങി മതിലിലിടിക്കുകയുമായിരുന്നു. സാരമായി പരിക്കേറ്റ കുട്ടിയെ പരിയാരം മെഡിക്കല്‍ കോളേജില്‍ എത്തിക്കുമ്പോഴേക്കും മരണം സംഭവിച്ചിരുന്നു.
SUPPORT : ക്യാന്‍സറിനോട് മല്ലിടുന്ന നാലുവയസ്സുകാരി; സഹായം അഭ്യര്‍ഥിച്ച് മാതാപിതാക്കള്‍
LINK TO DONATE : https://goo.gl/oKHre2
Post Your Comments