തിരുവനന്തപുരം: രമേശ് ചെന്നിത്തല ആഭ്യന്തര മന്ത്രിയായിരുന്ന കാലത്താണ് മകന്‍ ശ്രീജിവ് കൊല്ലപ്പെട്ടത്. ‘ഇവിടെ ഇങ്ങനെ കിടന്നാല്‍ മഴ നനഞ്ഞ് പനി പിടിക്കും, എഴുന്നേറ്റ് വീട്ടില്‍ പോടാ’ എന്നാണ് ചെന്നിത്തലയും മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും അന്ന് പറഞ്ഞതെന്ന് ശ്രീജിത്തിന്റെ അമ്മ രമണി. ഉമ്മന്‍ ചാണ്ടിയുടെയും ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയുടെയും ഓഫീസുകളില്‍ കയറി ഇറങ്ങിയത് നിരവധി തവണ. പലപ്പോഴു മുഖ്യമന്ത്രി ഇവരെ കാണാന്‍ പോലും കൂട്ടാക്കിയില്ല. മാതാവിനെയും കൂട്ടി സെക്രട്ടേറിയറ്റില്‍ എത്തിയിട്ടും ശ്രീജിത്തിനെ അകത്തേക്ക് കയറ്റി വിടാന്‍ പോലും പോലീസുകാര്‍ തയാറായില്ല.
ഒരു തവണ രാത്രി പത്തുമണിവരെ ഞാനും ഇവനും കൂടി മുഖ്യമന്ത്രിയെ കാണാനായി കാത്തിരുന്നു. പോലീസുകാര്‍ ഞങ്ങളെ കയറ്റിവിട്ടില്ല. ഇവന്‍ ഇവിടെ സമരം ചെയ്ത് കിടക്കുന്നതുകൊണ്ട് പോലീസുകാര്‍ക്ക് ശ്രീജിത്തിനെ അറിയാം. ഇവന്റെ കൂടെ വന്നതുകൊണ്ട് എന്നെയും കയറ്റിവിട്ടില്ല. അവസാനം ഞാന്‍ ആ പോലീസുകാരുടെ കാലുപിടിച്ചു. മുഖ്യമന്ത്രിയോട് എന്റെ വിഷമം പറയനാണ് എന്നു പറഞ്ഞിട്ടൊന്നും അവര്‍ കയറ്റി വിട്ടില്ല. ഇതുപോലെ പല പ്രാവശ്യം ഇത് തന്നെ നടന്നുവെന്ന് അമ്മ പറഞ്ഞു.
സര്‍ക്കാര്‍ സംരക്ഷിക്കുന്നത് ഇവിടെ കുറ്റക്കാരെയാണ്. പോലീസുകാര്‍ക്ക് ആരോടും എന്തും ചെയ്യാമെന്നാണ് ഇവിടുത്തെ അവസ്ഥ. ബി.എ വരെ പഠിച്ചവനാണ് ശ്രീജിത്ത്. കൂട്ടുകാരെ പോലെ കഴിഞ്ഞ ശ്രീജിവ് ആശുപത്രി കിടക്കയില്‍ പിടഞ്ഞത് ശ്രീജിത്തിന്റെ മുന്നിലാണ്. അവന് ആ മരണം എങ്ങനെ സഹിക്കാനാവുമെന്ന് ഈ അമ്മ ചോദിക്കുന്നു.
ഈ കേസില്‍ നിന്നും ഞങ്ങളെ പിന്തിരിപ്പിക്കാന്‍ വേണ്ടിയാണ് എന്റെ മൂത്ത മോനെ അപകടത്തില്‍ പെടുത്തിയത്. ഇപ്പോഴും അവന് കഠിനമായ ഒരു ജോലിയും ചെയ്യാനാകില്ല. അതുകൊണ്ടാണ് മുമ്പ് കൂലിവേല ചെയ്തിരുന്ന അവന്‍ ഇപ്പോള്‍ പെട്രോള്‍ പമ്പില്‍ പോകുന്നത്. പോലീസ് കംപ്ലയിന്റ് അതോറിറ്റി കേസില്‍ മൊഴിയെടുത്തു കൊണ്ടിരുന്ന കാലത്താണ് ശ്രീജുവിന് അപകടം സംഭവിച്ചത്. അത്രയും കാലം മൊഴിനല്‍കാന്‍ എല്ലാവരെയും വിളിച്ചിരുന്നെങ്കിലും ഫിലിപ്പോസ് മാത്രമാണ് ഹാജരായിരുന്നത്. എന്നാല്‍ ശ്രീജുവിന് അപകടം സംഭവിച്ചതിന് ശേഷമുണ്ടായ ഹിയറിംഗില്‍ എല്ലാവരും എത്തിച്ചേര്‍ന്നു. ഞാനും ശ്രീജിത്തും ശ്രീജുവിനൊപ്പം ആശുപത്രിയിലായിരിക്കുമെന്നാണ് അവര്‍ കരുതിയത്. എന്നാല്‍ ഞാന്‍ ആശുപത്രിയില്‍ നില്‍ക്കുകയും ശ്രീജിത്ത് ഹിയറിംഗിന് പോകുകയും ചെയ്തു. അവന്‍ വന്ന് പറഞ്ഞപ്പോഴാണ് ആദ്യമായി എല്ലാവരും എത്തിയത് ഞാന്‍ അറിഞ്ഞത്. ഞങ്ങള്‍ കേസില്‍ നിന്നും പിന്മാറാന്‍ ഈ ആക്‌സിഡന്റ് അവര്‍ സൃഷ്ടിച്ചതാണെന്ന് ഞങ്ങള്‍ കരുതാന്‍ കാരണം അതാണ്.
ഇപ്പോള്‍ ഈ കേരളത്തിലെ നാട്ടുകാരെല്ലാവരും എനിക്കും എന്റെ മോനും ഒപ്പമുണ്ടെന്ന് അറിയുമ്പോള്‍ സത്യത്തില്‍ കരച്ചില്‍ വരുന്നു. നഷ്ടപ്പെടുമെന്ന് പേടിച്ചിരിക്കുന്ന ഈ മോനെയെങ്കിലും എനിക്ക് തിരിച്ചുകിട്ടുമെന്ന് ഇപ്പോള്‍ തോന്നുന്നു. ഇനി ഞങ്ങള്‍ക്ക് നീതി നിഷേധിക്കാന്‍ ആര്‍ക്കും ആകില്ല. അതിന് ആരോടൊക്കെയാണ് നന്ദി പറയേണ്ടതെന്ന് അറിയില്ല. നിങ്ങള്‍ ഇടപെട്ടില്ലായിരുന്നെങ്കില്‍ എന്റെ രണ്ടാമത്തെ മോന്‍ അധികൃതരുടെ മുന്നില്‍ ആ സെക്രട്ടേറിയറ്റ് പടിക്കല്‍ മരിച്ചു കിടക്കുന്നതും ഞാന്‍ കാണേണ്ടി വരുമായിരുന്നു. അവന്റെ ശരീരവും മണ്ണിനടിയിലേക്ക് തള്ളേണ്ട ഗതികേട് എനിക്ക് വരുമായിരുന്നു’.
സിബിഐ അന്വേഷണം ഏറ്റെടുത്തുവെന്ന് ഉറപ്പ് ലഭിച്ചാല്‍ എന്റെ മോനെ സെക്രട്ടറിയേറ്റിന് മുന്നില്‍ പട്ടിണി കിടക്കാന്‍ ഞാന്‍ വിടില്ല. അവനും സമരം നിര്‍ത്തുമെന്ന് ഉറപ്പുമെണ്ടന്നും അമ്മ പറഞ്ഞു.
Post Your Comments