Latest NewsKeralaNews

ക്ഷേത്രത്തില്‍ ആക്രമണം: നാളെ ഹര്‍ത്താല്‍

കൊല്ലം•കൊല്ലം പോരുവഴി ശാ‌സ്‌താംനട ധർമ്മശാസ്‌താക്ഷേത്രത്തിൽ കാറിലെത്തിയ മൂന്നംഗ സംഘം യുവാക്കളെ വെട്ടിപ്പരിക്കേൽപ്പിച്ചതില്‍ പ്രതിഷേധിച്ചു ഹിന്ദു ഐക്യവേദി നാളെ പോരുവഴി പഞ്ചായത്തില്‍ ഹര്‍ത്താലിന് ആഹ്വാനം ചെയ്തു. ഞായറാഴ്‌ച ഉച്ചയ്ക്ക് 1.15 ഓടെ അന്നദാന ചടങ്ങിനിടെയാണ് സംഭവം. തിങ്കളാഴ്‌ച രാവിലെ ആറ് മുതൽ വൈകിട്ട് ആറ് വരെയാണ് ഹര്‍ത്താല്‍.

അമ്പലത്തുംഭാഗം അനന്ദു ഭവനിൽ അനിൽകുമാർ (40), മഞ്ജുഭവനിൽ മനു (35), ചിറയുടെ വടക്കതിൽ ജയപ്രകാശ് (40) എന്നിവർക്കാണ് വെട്ടേറ്റത്. ഇവരെ ശാസ്താംകോട്ട താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

സംഭവത്തില്‍ പോരുവഴി അമ്പലത്തുംഭാഗം കൈപ്പുഴ കുറ്റിവീട്ടിൽ അൻസിൽ, ഹസീനാ മൻസിലിൽ ഹാഷിം, അഞ്ചാലുംമൂട് അഷ്ടമുടി സ്വദേശിയായ മറ്റൊരു യുവാവ് എന്നിവര്‍ക്കെതിരെ ശൂരനാട് പോലീസ് കേസെടുത്തു. ഒളിവില്‍ പോയ ഇവര്‍ പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരാണെന്ന് പറയപ്പെടുന്നു.

മകരവിളക്ക് ഉത്സവത്തിന്റെ ഭാഗമായി ക്ഷേത്ര മൈതാനത്ത് കഞ്ഞിസദ്യ നടക്കുമ്പോഴായിരുന്നു ആക്രമണം. അന്നദാനത്തിൽ പങ്കെടുത്തവരുടെ ഇടയിലേക്ക് മാരുതി സ്വിഫ്റ്റ് കാർ ഓടിച്ച് കയറ്റി ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയായിരുന്നു. പൊടിയും മണ്ണും ചപ്പുചവറ്റും കഞ്ഞിയിൽ വീണതിനെ തുടർന്ന് ഭക്തജനങ്ങൾ ചോദ്യം ചെയ്തു. ഇതിൽ പ്രകോപിതരായ അക്രമികൾ വാഹനത്തിൽ കരുതിയിരുന്ന വടിവാൾ കൊണ്ട് യുവാക്കളെ വെട്ടുകയായിരുന്നു. അക്രമത്തിനു ശേഷം സംഘം കാറിൽ കയറി കടന്നുകളയുകയും ചെയ്തു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button