Latest NewsNewsIndia

സ്വന്തം മകന്റെ വിവാഹ നിശ്ചയത്തില്‍ പങ്കെടുക്കാന്‍ കഴിയാതെ മരണപ്പെട്ട അച്ഛന്‍: ശ്രീനിവസാന്റെ കഥ ആരുടെയും കരളലിയിപ്പിക്കും

തൃശൂര്‍: സ്വന്തം മകന്റെ വിവാഹ നിശ്ചയത്തില്‍ പങ്കെടുക്കാന്‍ കഴിയാതെ മരണത്തിലേക്ക് അറിയാതെ കൂപ്പുകുത്തിയ ഒരു അച്ഛന്‍. മുംബൈയില്‍ ഒഎന്‍ജിസിയുടെ പതിവ് ഹെലികോപ്്ടര്‍ യാത്രയ്ക്കിടെ ഇന്നലെ അപകടത്തില്‍ മരിച്ച ശ്രീനിവസാന്റെ കഥ ആരുടെയും കരളലിയിപ്പിക്കും. ശ്രീനിവാസന്റെ മകന്റെ വിവാഹ നിശ്ചയം മാര്‍ച്ച് 30നാണ് നടക്കാനിരിന്നത്. വിദേശ ബാങ്കിന്റെ ബെംഗളൂരു ശാഖയില്‍ ജോലി ചെയ്യുന്ന മകന്‍ അര്‍ജുന്‍ കിരണിന്റെ വിവാഹ നിശ്ചയമാണു മാര്‍ച്ച് 30ന്.

കഴിഞ്ഞ ഒക്ടോബര്‍ പതിനെട്ടിനാണു ശ്രീനിവാസനും കുടുംബവും അവസാനമായി നാട്ടിലെത്തിയത്. ഒരു ബന്ധുവിന്റെ വിവാഹ ചടങ്ങില്‍ പങ്കെടുക്കാനാണ് അന്ന് എത്തിയത്. അതിനു ശേഷം നിശ്ചയത്തില്‍ പങ്കെടുക്കാന്‍ ശ്രീനിവാസന്റെ സഹോദരന്‍ കൃഷ്ണന്‍കുട്ടിയും കുടുംബവും മുംബൈയിലേക്കു ടിക്കറ്റ് ബുക്ക് ചെയ്തിരുന്നു. എന്നാല്‍ മറ്റൊരു ചടങ്ങില്‍ പങ്കെടുക്കാന്‍ ഈ മാസം നാലിനു വീണ്ടും തൃശൂരിലേക്കു വരാന്‍ തയാറായിരുന്നെങ്കിലും അവസാന നിമിഷം യാത്ര മുടങ്ങുകയായിരുന്നു.

മുംബൈയിലുണ്ടായിരുന്ന സഹോദരന്‍ സുരേന്ദ്രനും സഹോദരീഭര്‍ത്താവ് ചന്ദ്രശേഖരനും ചേര്‍ന്നാണ് അപകടസ്ഥലത്തെത്തി ശ്രീനിവാസന്റെ മൃതദേഹം തിരിച്ചറിഞ്ഞത്. മൃതദേഹം നാട്ടിലെത്തിക്കുന്ന കാര്യത്തില്‍ ഇതുവരെ തീരുമാനമായിട്ടില്ല. ഒരു വര്‍ഷം മുന്‍പാണ് ഇവരുടെ പുതിയ ഫ്‌ളാറ്റിന്റെ ഗൃഹപ്രവേശം നടന്നത്. അതേസമയം കോതമംഗലം സ്വദേശി ജോസ് ആന്റണി നാട്ടിലേക്ക് താമസം മാറ്റാനിരിക്കെയാണ് അപകടത്തില്‍പ്പെട്ടത്.

SUPPORT : ക്യാന്‍സറിനോട് മല്ലിടുന്ന നാലുവയസ്സുകാരി; സഹായം അഭ്യര്‍ഥിച്ച് മാതാപിതാക്കള്‍
LINK TO DONATE : https://goo.gl/oKHre2

shortlink

Related Articles

Post Your Comments

Related Articles


Back to top button