തിരുവനന്തപുരം: പെന്‍ഷന്‍ നല്‍കാനുള്ള പണം കെ.എസ്.ആര്‍.ടി.സി.യില്‍ ഇല്ലെന്ന് കോര്‍പറേഷന്‍ അധികൃതര്‍. ഈ കാര്യം അറിയിച്ച് പലതവണ ധനകാര്യമന്ത്രിക്കും ഗതാതഗത വകുപ്പിന്റെ ചുമതലയുള്ള മുഖ്യമന്ത്രിക്കും കത്തുകള്‍ അയച്ചെങ്കിലും അനുകൂല മറുപടിയൊന്നും ലഭിച്ചില്ലെന്നും കെ.എസ്.ആര്‍.ടി.സി. അഡ്മിനിസ്‌ട്രേറ്റീവ് എക്‌സിക്യുട്ടീവ് ഡയറക്ടര്‍ കെ.എം. ശ്രീകുമാറാണ് വ്യക്തമാക്കി.
നവംബര്‍, ഡിസംബര്‍, ജനുവരി മാസങ്ങളിലെ മുഴുവന്‍ പെന്‍ഷനും ജൂണ്‍, ഓഗസ്റ്റ് മാസങ്ങളിലെ പതിനായിരം കഴിഞ്ഞുള്ള പെന്‍ഷനുമായി അഞ്ചുമാസത്തെ പെന്‍ഷനാണ് മുടങ്ങിയത്. ഇത് മുഴുവന്‍ കൊടുത്ത് തീര്‍ക്കുന്നതിന് 224 കോടി രൂപയാണ് വേണ്ടത്. എന്നാല്‍, ഇതില്‍ ഒരുമാസത്തെ പെന്‍ഷന്‍ നല്‍കാന്‍ പോലുമുള്ള പണം ഇപ്പോള്‍ കോര്‍പ്പറേഷനിലില്ല. ഒരുമാസം മുടക്കമില്ലാതെ പെന്‍ഷന്‍ നല്‍കുന്നതിന് 60 കോടി രൂപ മാറ്റിവെയ്‌ക്കേണ്ടതുണ്ട്. നിലവിലെ സാഹചര്യത്തില്‍ അതിന് സാധിക്കുന്നില്ല.
നവംബറിലെ ശമ്പളം നല്‍കാന്‍ ഡിസംബറില്‍ 60 കോടി രൂപയും ഡിസംബറിലെ ശമ്പളം നല്‍കാന്‍ ജനുവരിയില്‍ 70 കോടി രൂപയും സര്‍ക്കാര്‍ അനുവദിച്ചിരുന്നു. എന്നാല്‍, ഇവയൊന്നും പെന്‍ഷനുമായി ബന്ധമുള്ളതല്ല. രണ്ട് ബാങ്കുകളില്‍നിന്നായി 75 കോടി രൂപ ലോണുമെടുത്താണ് മുന്‍പ് പെന്‍ഷന്‍ കൊടുത്തത്.
Post Your Comments