Latest NewsIndiaNewsInternational

ആണവയുദ്ധമാണ് ഇന്ത്യ ആഗ്രഹിക്കുന്നതെങ്കില്‍ ശക്തി പരീക്ഷിക്കാന്‍ പാക്കിസ്ഥാന്‍ തയാര്‍; ഇന്ത്യയെ വെല്ലുവിളിച്ച് പാക്കിസ്ഥാന്‍

ഇസ്ലാമാബാദ്: ആണവയുദ്ധമാണ് ഇന്ത്യ ആഗ്രഹിക്കുന്നതെങ്കില്‍ ശക്തി പരീക്ഷിക്കാന്‍ തയാറാണെന്ന് വെല്ലുവിളിച്ച് പാക്കിസ്ഥാന്‍. അതിര്‍ത്തി കടന്നുള്ള ആക്രമണത്തിന് ഇന്ത്യ സജ്ജമാണെന്ന ഇന്ത്യന്‍ സൈനിക മേധാവി ജനറല്‍ ബിപിന്‍ റാവത്തിന്റെ പ്രസ്താവനയ്ക്കു പാക് വിദേശകാര്യമന്ത്രി ഖ്വാജ മുഹമ്മദ് ആസിഫ് മറുപടി നല്‍കുമ്പോഴാണ് ഇക്കായം വ്യക്തമാക്കിയത്.

ഒട്ടും ഉത്തരവാദിത്തമില്ലാത്ത പരാമര്‍ശമാണ് ഇന്ത്യന്‍ സൈനിക മേധാവിയില്‍നിന്നുണ്ടായത്. ആണവയുദ്ധമാണ് ഇന്ത്യ ആഗ്രഹിക്കുന്നതെങ്കില്‍ ഞങ്ങളുടെ ശക്തി പരീക്ഷിക്കാന്‍ ക്ഷണിക്കുന്നു. അത്തരമൊരു ആക്രമണത്തിലൂടെ ജനറലിന്റെ സംശയം മാറ്റാമെന്നും ആസിഫ് കൂട്ടിച്ചേര്‍ത്തു. ട്വിറ്റര്‍ വഴിയാണ് ഖ്വാജ ആസിഫിന്റെ വെല്ലുവിളി.

വെള്ളിയാഴ്ച നടന്ന വാര്‍ത്താ സമ്മേളനത്തിലാണ് പാകിസ്താന്റെ ആണവ ‘ഭോഷ്‌ക്’ തകര്‍ക്കാന്‍ സൈന്യം തയാറാണെന്ന് ബിപിന്‍ റാവത്ത് പറഞ്ഞത്. കേന്ദ്രം ആവശ്യപ്പെട്ടാല്‍ അതിര്‍ത്തി കടന്ന് ആക്രമണം നടത്താന്‍ തയാറാണെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.

SUPPORT : ക്യാന്‍സറിനോട് മല്ലിടുന്ന നാലുവയസ്സുകാരി; സഹായം അഭ്യര്‍ഥിച്ച് മാതാപിതാക്കള്‍
LINK TO DONATE : https://goo.gl/oKHre2

shortlink

Related Articles

Post Your Comments

Related Articles


Back to top button