തിരുവനന്തപുരം: ലോക്കപ്പുകളിൽ സിസിടിവി ക്യാമറകൾ സ്ഥാപിക്കണമെന്ന ആവശ്യവുമായി മനുഷ്യാവകാശ കമ്മീഷൻ. സംസ്ഥാനത്തെ എല്ലാ പോലീസ് സ്റ്റേഷനുകളിലും ലോക്കപ്പ് ഉൾപ്പെടെയുള്ള പ്രധാന സ്ഥലങ്ങളിലും റെക്കോർഡിംഗ് സംവിധാനമുള്ള സിസിടിവി കാമറകൾ സ്ഥാപിക്കണമെന്നാണ് കമ്മീഷൻ ആവശ്യപ്പെട്ടിരിക്കുന്നത്. കസ്റ്റഡിയിൽ കഴിയുന്ന പ്രതികളെ പോലീസ് മർദിക്കുന്നുവെന്ന പരാതികൾ ഏറിവരികയാണെന്നതിന്റെ പശ്ചാത്തലത്തിലാണ് ഇത്തരമൊരു തീരുമാനമെന്നാണ് ഉത്തരവിൽ വ്യക്തമാക്കുന്നത്.
Read Also: അമ്മയെ ഒറ്റയ്ക്കാക്കിയ മക്കൾക്കെതിരേ നടപടിയുമായി മനുഷ്യാവകാശ കമ്മീഷൻ
പ്രതികളെ പീഡിപ്പിക്കുന്നതും അനധികൃത കസ്റ്റഡിയും അവസാനിപ്പിക്കാൻ ഇത് അനിവാര്യമാണെന്ന് കമ്മീഷൻ ആക്ടിംഗ് അധ്യക്ഷൻ പി. മോഹനദാസ് സംസ്ഥാന പോലീസ് മേധാവിക്ക് നിർദേശം നൽകി. അതേസമയം കെഎസ്ആർടിസി നെടുമങ്ങാട് ഡിപ്പോയിൽ കണ്ടക്ടറായി ജോലി ചെയ്യുന്ന വൃക്ക രോഗിക്ക് കസ്റ്റഡിയിൽ അവശ്യമരുന്നുകൾ നിഷേധിച്ച പോലീസുദ്യോഗസ്ഥർക്കെതിരെ വകുപ്പുതല നടപടി സ്വീകരിക്കണമെന്നും കമ്മീഷൻ ആവശ്യപ്പെട്ടു
SUPPORT : ക്യാന്‍സറിനോട് മല്ലിടുന്ന നാലുവയസ്സുകാരി; സഹായം അഭ്യര്‍ഥിച്ച് മാതാപിതാക്കള്‍
LINK TO DONATE : https://goo.gl/oKHre2
Post Your Comments