കൊച്ചി: അമ്മയെ ഒറ്റയ്ക്കാക്കിയ മക്കൾക്കെതിരേ നടപടിയുമായി മനുഷ്യാവകാശ കമ്മീഷൻ. എണ്പതു വയസിൽ കൂടുതൽ പ്രായമുള്ള വൃദ്ധ മാതാവിനെ സംരക്ഷിക്കാതെ ചോർന്നൊലിക്കുന്ന കുടിലിൽ ഒറ്റയ്ക്കാക്കിയ മൂന്നുമക്കൾക്കെതിരേയാണ് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്റെ നടപടി. എറണാകുളം നെല്ലിമറ്റം കുട്ടമംഗലം പൊത്തനാംകുട്ടിയിൽ പി.കെ. തങ്കമണിയുടെ പരാതിയിലാണു നടപടി.
ആരോഗ്യനില മോശമായ തങ്കമണി ചോർന്നൊലിക്കുന്ന കുടിലാണ് താമസം. ഒറ്റയ്ക്കുന്ന താമസിക്കുന്ന തങ്കമണിയുടെ രണ്ടു പെണ്മക്കൾ വിവാഹിതരായി കോഴിക്കോട്ട് താമസിക്കുന്നു. പെണ്മക്കൾ അമ്മയെ വൃദ്ധസദനത്തിൽ താമസിപ്പിക്കാൻ ശ്രമിച്ചെങ്കിലും സാമ്പത്തിക ബുദ്ധിമുട്ട് കാരണം സാധിച്ചില്ല. മകൻ സ്ഥിരമായി മദ്യപിച്ചു വന്നു തങ്കമണിയെ ഉപദ്രവിക്കാറുണ്ട്. ഇത് പരിഗണിച്ചാണു മക്കൾക്കെതിരേ നടപടിക്കു ശിപാർശ ചെയ്തത്.അമ്മയുടെ ചികിത്സയ്ക്കും ദൈനംദിന കാര്യങ്ങൾക്കുമായി നിശ്ചിത തുക മക്കളിൽനിന്ന് ഈടാക്കി നൽകാനും കമ്മീഷൻ ആക്റ്റിംഗ് അധ്യക്ഷൻ പി. മോഹനദാസ് എറണാകുളം ആർഡിഒയ്ക്കു നിർദേശം നൽകി
Post Your Comments