തിരുവനന്തപുരം: അനിയന്റെ കൊലപാതകം സിബിഐ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് 765 ദിവസങ്ങളായി സെക്രട്ടറിയേറ്റിന്റെ മുന്നില്‍ സമരം ചെയ്യുന്ന ശ്രീജിത്തിന് പിന്തുണയുമായി ഇന്നലെ പ്രതിപക്ഷനേതാവായ രമേശ് ചെന്നിത്തല സമരപ്പന്തലില്‍ എത്തിയിരുന്നു. എന്നാല്‍ പണ്ട് ഇതേ കാര്യവുമായി വന്നപ്പോള്‍ അവിടെ കിടന്നാല്‍ കൊതുകുകടുികൊള്ളാമെന്ന് പരിഹസിച്ച രമേശ് ചെന്നിത്തലയ്ക്ക് കൃത്യമായ മറുപടിയുമായി രംഗത്തെത്തിയ ആളാണ് ആന്ഡേഴ്സണ് എഡ്വേര്‍ഡ്. ശ്രീജിത്തിന്റെ സമരപന്തലില്‍ എത്തിയ വേളയില്‍ തന്നെ അസ്വസ്ഥനാക്കുന്ന തരത്തിലുള്ള ചോദ്യം ചോദിച്ച ആന്ഡേഴ്സണ് എഡ്വേര്‍ഡിനെ ഇടതുപക്ഷത്തിന്റെ കൂലിത്തല്ലുകാരന് എന്നായിരുന്നു പ്രതിപക്ഷനേതാവായ രമേശ് ചെന്നിത്തല വിശേഷിപ്പിച്ചത്. എന്നാല്‍ താന്‍ ഇടതുപക്ഷത്തിന്റെ കൂലിത്തല്ലുകാരനല്ലെന്നും കെഎസ്യു പ്രവര്‍ത്തകനായിരുന്നുവെന്നും പാരമ്പര്യമായി കോണ്‍ഗ്രസ് കുടുംബമാണെന്നും ആന്ഡേഴ്സണ് തന്റെ ഫേസ്ബുക്കിലൂടെ പറയുന്നു.
എഡ്വേര്‍ഡിന്റെ ഫേസ്ബുക്ക് പോസ്റ്റ് വായിക്കാം:
Post Your Comments