Latest NewsNewsIndia

മൊബൈലില്‍ അശ്ലീലം കാണിച്ച് ശല്യം ചെയ്ത യുവാവിന് യുവതി കൊടുത്തത് എട്ടിന്റെ പണി

മൊബൈലില്‍ അശ്ലീലം കാണിച്ച് ശല്യം ചെയ്ത യുവാവിന് പണി കൊടുത്ത് യുവതി. സംഭവം നടന്നത് കൊല്‍ക്കത്തയിലാണ്. യുവാവിന് പണി കൊടുത്തത് അനന്യ ചാറ്റര്‍ജി എന്ന യുവതിയാണ്. അനന്യയെ ശല്യം ചെയ്തത് വീട്ടിലേക്കുള്ള യാത്രാമദ്ധേ തന്റെ പിന്നിലെ സീറ്റിലിരുന്ന യുവാവാണ്. അയാള്‍ അവിടെയിരുന്ന് അശ്ലീല ചിത്രങ്ങള്‍ മൊബൈല്‍ ഫോണില്‍ കാണിച്ചു.

മാത്രമല്ല യുവാവ് ഇടയ്ക്ക് അനന്യയുടെ സമീപത്ത് എത്തുകയും മൊബൈല്‍ ഫോണില്‍ പുരുഷ ജനനേന്ദ്രിയങ്ങളുടെ ചിത്രങ്ങള്‍ കാണിക്കുകയും ചെയ്തു. ഏറെ സമയം അനന്യ ശ്രദ്ധിച്ചില്ല. എന്നിട്ടും അയാള്‍ ശല്യം തുടര്‍ന്നു കൊണ്ടിരുന്നു. ഒടുവില്‍ ലൈംഗിക ചേഷ്ടകള്‍ കാണിക്കാനും ശരീരത്തില്‍ സ്പര്‍ശിക്കാനും തുടങ്ങി. ഇതോടെ നിയന്ത്രണം വിട്ട യുവതി അയാളുടെ കോളറിന് കുത്തിപ്പിടിച്ച് മുട്ടുകാലിന് ജനനേന്ദ്രിയത്തില്‍ ഇടിച്ചു.

ഇയാള്‍ മറ്റ് യാത്രക്കാരുടെ മുന്നില്‍ അവഹേളിതനായതോടെ യുവതിയുടെ കാല്‍ക്കല്‍ വീണ് മാപ്പ് പറഞ്ഞു. ഇത്രയുമായപ്പോള്‍ മറ്റ് യാത്രക്കാര്‍ ഇടപെട്ട് അയാളെ വെറുതെ വിടാന്‍ നിര്‍ദ്ദേശിച്ചു. എന്നാല്‍ ഇയാളെ പോലീസില്‍ ഏല്‍പ്പിക്കാതെ താന്‍ പിന്‍മാറില്ലെന്ന നിലപാടിലായിരുന്നു യുവതി.

shortlink

Related Articles

Post Your Comments

Related Articles


Back to top button