ജിദ്ദ: പ്രവാസി ഇന്ത്യക്കാര്‍ക്ക് ഒരു സന്തോഷവാര്‍ത്ത. ഇനിമുതല്‍ അവര്‍ ഉപയോഗിക്കുന്ന മൊബൈല്‍ കണക്ഷനുകള്‍ക്ക് ആധാര്‍ വെരിഫിക്കേഷന്‍ നിര്‍ബന്ധമില്ലെന്ന് വ്യക്തമാക്കി കേന്ദ്ര ടെലികോം മന്ത്രാലയം അറിയിപ്പ് നല്‍കിയതായി ഇന്ത്യന്‍ എംബസി. 2016ലെ ആധാര്‍ നിയമപ്രകാരം പ്രവാസി ഇന്ത്യക്കാരില്‍ ഭൂരിഭാഗവും ആധാറിന് അര്‍ഹരല്ല. നിയമ പ്രകാരം ആധാറിന് അര്‍ഹരായവരില്‍ നിന്ന് മാത്രമേ വിവിധ സേവനങ്ങള്‍ക്കും മറ്റും തിരിച്ചറിയില്‍ രേഖയായി ആധാര്‍ ആവശ്യപ്പെടാന്‍ പാടുള്ളൂ.
ഇതോടെ ലക്ഷകണക്കിന് പ്രവാസികള്‍ക്കാണ് ആശ്വാസമാകുന്നത്. ആധാര്‍ കാര്‍ഡില്ലാത്ത വിദേശികള്‍ക്കും പ്രവാസികള്‍ക്കും വെരിഫിക്കേഷന്‍ നടത്തുന്നതിനായി ടെലികോം വകുപ്പ് പ്രത്യേക ഫോര്‍മാറ്റുകള്‍ സൗകര്യപ്പെടുത്തിയിട്ടുണ്ടെന്നും എംബസി അധികൃര്‍ ട്വിറ്ററിലൂടെ അറിയിച്ചു. അതേസമയം പ്രവാസികള്‍ക്കും വിദേശികള്‍ക്കും മൊബൈല്‍ റീ വെരിഫിക്കേഷന്‍ നടത്തുന്നതിനുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ നേരത്തെതന്നെ കേന്ദ്രം മൊബൈല്‍ കമ്പനികളെ അറിയിച്ചിരുന്നു.
ജനുവരി മുതല്‍ ഇത് നിലവില്‍ വരികയും ചെയ്തതായി എംബസി അറിയിച്ചു. പാസ്പോര്‍ട്ടുമായി ടെലികോം ഔട്ട്ലെറ്റുകളില്‍ പോയി വെരിഫിക്കേഷന്‍ പ്രക്രിയ പൂര്‍ത്തിയാക്കുകയാണ് പ്രവാസികള്‍ ചെയ്യേണ്ടതെന്നും എംബസി അറിയിച്ചു. അല്ലാത്തവര്‍ മൊബൈല്‍ കമ്പനിയുടെ നെബ്സൈറ്റ് വഴി റീ വെരിഫിക്കേഷന്‍ പ്രക്രിയ പൂര്‍ത്തിയാക്കണം.
SUPPORT : ക്യാന്‍സറിനോട് മല്ലിടുന്ന നാലുവയസ്സുകാരി; സഹായം അഭ്യര്‍ഥിച്ച് മാതാപിതാക്കള്‍
LINK TO DONATE : https://goo.gl/oKHre2
Post Your Comments