Latest NewsIndiaNews

11 വയസുകാരന് ദാരുണാന്ത്യം : മരണം സംഭവിച്ചതിനു പിന്നിലെ കാരണം കണ്ടെത്തിയപ്പോള്‍ ഡോക്ടറും ബന്ധുക്കളും ഞെട്ടി

ചിക്കബല്ലാപുര :11 വയസ്സുകാരന്‍ മരണത്തിനു കീഴടങ്ങിയതിനു പിന്നിലെ കാരണം വെളിപ്പെടുത്തി ഡോക്ടര്‍മാര്‍. കര്‍ണ്ണാടകയിലെ ചിക്കബല്ലാപുര സ്വദേശി ആഷിക്കിനാണ് ആപ്പിള്‍ കഴിച്ചതിനെ തുടര്‍ന്ന് ദാരുണാന്ത്യം സംഭവിച്ചത്. സമീപത്തെ സ്‌കൂളിലെ ആറാം ക്ലാസ് വിദ്യാര്‍ത്ഥിയായ ആഷിക് കടുത്ത പനിയെ തുടര്‍ന്ന് വീട്ടില്‍ വിശ്രമത്തിലായിരുന്നു.

ഭക്ഷണം ഒന്നും കഴിക്കാന്‍ താല്‍പ്പര്യം പ്രകടിപ്പിക്കാത്തത് കണ്ടാണ് വീട്ടുകാര്‍ ആഷിക്കിന് കഴിക്കാന്‍ ആപ്പിള്‍ നല്‍കിയത്. കഴിക്കുന്നതിനിടെ വലിയ കഷ്ണം ആപ്പിള്‍ അന്നനാളത്തില്‍ കുടുങ്ങിയതാണ് മരണ കാരണം. കഴിച്ച പാടെ കുട്ടിക്ക് ശ്വാസം മുട്ടല്‍ അനുഭവപ്പെടുകയായിരുന്നു. ഇതേ തുടര്‍ന്ന് മാതാപിതാക്കള്‍ ആഷിക്കിനെ ഉടന്‍ തന്നെ അടുത്തുള്ള ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button