പത്താം ക്ലാസ് വിദ്യാര്‍ത്ഥികള്‍ വഴിയരികിൽ അബോധാവസ്ഥയില്‍: കാരണമറിഞ്ഞവർ അമ്പരപ്പിൽ

കോഴിക്കോട്: അബോധാവസ്ഥയിൽ പത്താം ക്‌ളാസ് വിദ്യാർത്ഥികളെ റോഡരികിൽ കണ്ടെത്തി. ആശുപത്രിയിലെത്തിച്ചപ്പോഴാണ് ഇവർ മൂവരും അമിതമായി മദ്യപിച്ചിരുന്നു എന്ന് കണ്ടെത്തിയത്. നഗരത്തിലെ പ്രമുഖ സ്കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ത്ഥികളാണ് മൂന്നുപേരും. വിദ്യാര്‍ത്ഥികളില്‍ ഒരാളെ ബീച്ച്‌ ആശുപത്രിയിലും, മറ്റു രണ്ടു പേരെ മെഡിക്കല്‍ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചിരിക്കുകയാണ്.

ആദ്യം ബിച്ച്‌ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും നില ഗുരുതരമായതോടെ മെഡിക്കല്‍ കോളേജിലേയ്ക്ക് മാറ്റുകയായിരുന്നു. ഇപ്പോള്‍ കുട്ടികളുടെ നില മെച്ചമായതായാണ് വിവരം. ആദ്യമായി മദ്യം കഴിച്ച മൂന്നംഗ സംഘമാണ് അബോധാവസ്ഥയില്‍ ആയത്.  ശനിയാഴ്ച വൈകിട്ടോടെയാണ് നഗരത്തിലെ ഒരു ഹോട്ടല്‍ പരിസരത്തായി വിദ്യാര്‍ത്ഥികള്‍ അബോധാവസ്ഥയില്‍ കിടക്കുന്നതായി പോലീസിന് വിവരം ലഭിച്ചത്.

ട്യൂഷന്‍ ക്ലാസില്‍ പത്താം തരം ക്ലാസുകള്‍ കഴിഞ്ഞത് ആഘോഷിക്കാനാണ് കുട്ടികള്‍ മദ്യം കഴിച്ചതെന്നാണ് സൂചന. പോലീസ് അന്വേഷണം ആരംഭിച്ചു.

Share
Leave a Comment