കോഴിക്കോട്: ഭര്‍ത്താവ് ഉപേക്ഷിച്ചവരേയും വിധവകളേയും വശീകരിച്ച് പണവും ആഭരണവും തട്ടിയെടുക്കുന്ന സംഘം കോഴിക്കോട് സജീവം. സംഘത്തിലെ രണ്ടുപേരെ പൊലീസ് അറസ്റ്റു ചെയ്തു. ചാലിയം പുതിയപുരയില്‍ മന്‍സൂര്‍ (24), വള്ളിക്കുന്ന് അരിയല്ലൂര്‍ വടക്കാപ്പുറത്ത് മുജീബ് (22) എന്നിവരെയാണ് കസബ പൊലീസ് അറസ്റ്റ് ചെയ്തത്. ഭര്‍ത്താവ് ഉപേക്ഷിച്ച മലപ്പുറം തവന്നൂര്‍ സ്വദേശിനിയായ 40കാരിയെ സൗഹൃദം നടിച്ച് ഇവര്‍ കോഴിക്കോട്ടേക്ക് ക്ഷണിച്ചു വരുത്തുകയായിരുന്നു.
കോഴിക്കോട് നഗരം കാണിച്ചുതരാമെന്നു പറഞ്ഞ് പ്രതികളില്‍ ഒരാളായ മന്‍സൂര്‍ പുതിയ സ്റ്റാന്റിലേക്ക് ഫോണില്‍ വിളിച്ചു വരുത്തി. തൂടർന്ന് പ്രതികളായ മന്‍സൂറും മുജീബും ചേര്‍ന്ന് നഗരത്തിലെ ഒരു ലോഡ്ജില്‍ മുറിയെടുത്ത് സ്ത്രീയുടെ ആഭരണം കവര്‍ന്നു. ഒരു ലക്ഷത്തോളം രൂപ വില വരുന്ന നാല് പവന്‍ മാലയും രണ്ട് ലോക്കറ്റും സ്ത്രീയുടെ കഴുത്തില്‍ നിന്നും ബലം പ്രയോഗിച്ച് ഇവർ കൈക്കലാക്കി. തുടർന്ന് ഇവരെ ലോഡ്ജ് മുറിയിൽ ഉപേക്ഷിച്ചു ഇവർ കടന്നു കളഞ്ഞു.
പിന്നീട് യുവതി പരാതിയുമായി പോലീസ് സ്റ്റേഷനിൽ എത്തുകയായിരുന്നു. ഭര്‍ത്താവ് ഉപേക്ഷിച്ചവരും വിധവകളുമായ സ്ത്രീകളോട് സൗഹൃദം നടിച്ച് ആഭരണവും വിലപിടിപ്പുള്ള വസ്തുക്കളും കൈക്കലാക്കുയാണ് ഇവരുടെ പതിവ്. പ്രതികളുടെ മൊബൈല്‍ ഫോണ്‍ കേന്ദ്രികരിച്ച് സൈബര്‍ സെല്ലിന്റെ സഹായത്തോടെ ഇവരെ അറസ്റ്റ് ചെയ്തു. ഇവര്‍ ആഭരണം പണയം വച്ച കടലുണ്ടിയിലെ മുത്തൂറ്റ് ഫിനാന്‍സില്‍ എത്തിച്ച് പൊലീസ് തെളിവെടുത്തു.
Post Your Comments