Latest NewsJobs & Vacancies

സിഐഎസ്‌എഫില്‍ നിരവധി ഒഴിവ്

സിഐഎസ്‌എഫില്‍ സ്പോര്‍ട്സ് ക്വോട്ടയില്‍ നിരവധി ഒഴിവ്. അസിസ്റ്റന്റ് സബ്‌ഇന്‍സ്പക്ടര്‍ (എക്സിക്യൂട്ടീവ്), ഹെഡ് കോണ്‍സ്റ്റബിള്‍ (ജനറല്‍ ഡ്യൂട്ടി) തസ്തികകളിലേക്ക് പുരുഷന്മാര്‍ക്കും സ്ത്രീകള്‍ക്കും അപേക്ഷിക്കാം. അത്‌ലറ്റിക്സ്, (100, 400, 800mtrs,ഡിസ്കസ്ത്രോ, ജാവലിന്‍, ഹാമ്മര്‍, ഷോട്ട്പുട്ട്), ബോക്സിങ് (49, 52, 60, 64 kg), ബാസ്കറ്റ്ബോള്‍, ഫുട്ബോള്‍, ജിംനാസ്റ്റിക്സ്, ഹോക്കി, ജൂഡോ, ഷൂട്ടിങ്, സ്വിമ്മിങ്, വോളിബോള്‍, റെസ്ലിങ്, വെയിറ്റ് ലിഫ്റ്റിങ് എന്നീ ഇനങ്ങളിലായി ആകെ 118 ഒഴിവുണ്ട്. ഇതിൽ പുരുഷവിഭാഗത്തില്‍ 87 ഒഴിവും സ്ത്രീകള്‍ക്ക് 31 ഒഴിവുമാണുള്ളത്.

സ്പോര്‍ട്സ് ട്രയല്‍ ടെസ്റ്റ്, പ്രൊഫിഷന്‍സി ടെസ്റ്റ്, വൈദ്യപരിശോധന എന്നിവയുടെ അടിസ്ഥാനത്തിലാണ് അനുയോജ്യരായ ഉദ്യോഗാർത്ഥികളെ തിരഞ്ഞെടുക്കുക. ഓരോ ഇനത്തിനും വ്യത്യസ്ത കേന്ദ്രങ്ങളിലേക്കാണ് അപേക്ഷിക്കേണ്ടത്.

യോഗ്യത സംബന്ധിച്ച വിശദവിവരങ്ങൾക്കും അപേക്ഷാഫോറത്തിനും സന്ദർശിക്കുകസിഐഎസ്‌എഫ്
അവസാന തീയതി ; ഫെബ്രുവരി രണ്ട്.
നോര്‍ത്ത് ഈസ്റ്റ് റീജണില്‍ ഫെബ്രുവരി ഒൻപത്

Read also ;കംപ്യൂട്ടര്‍ പ്രോഗ്രാമര്‍ ഒഴിവ്

ക്യാന്‍സറിനോട് മല്ലിടുന്ന നാലുവയസ്സുകാരി; സഹായം അഭ്യര്‍ഥിച്ച് മാതാപിതാക്കള്‍
LINK TO DONATE : https://goo.gl/oKHre2

shortlink

Related Articles

Post Your Comments

Related Articles


Back to top button