ക്വീന്സ്ലാന്ഡ് സ്വദേശിനിയായ ചെറിഷ് റോസ് ലാവേല്‍ എന്ന പതിനൊന്നുകാരിയിൽ പെട്ടെന്നാണ് ചില മാറ്റങ്ങൾ കണ്ടുതുടങ്ങിയത്. ക്രമാതീതമായി കുട്ടിയുടെ ഭാരം കുറയുകയും വയർ വീർക്കാനും തുടങ്ങി. തുടർന്ന് അമ്മയായ ലുയിസ് മകളെ ആശുപത്രിയില്‍ കാണിക്കാന്‍ തീരുമാനിച്ചു. ആദ്യ പരിശോധനയില്‍ കുട്ടി ഗര്‍ഭിണിയാണോ എന്നു വരെ ഡോക്ടർമാര്‍ തെറ്റിദ്ധരിക്കുകയുണ്ടായി.
Read Also: ഭാര്യയെ പുറത്താക്കിയശേഷം മകളെ തടവിലാക്കി പീഡിപ്പിച്ചു; എട്ട് തവണ മകളെ ഗർഭിണിയാക്കിയ അച്ഛൻ അറസ്റ്റിൽ
തുടർന്ന് നടത്തിയ പരിശോധനയിൽ കുട്ടിയുടെ ഗര്‍ഭാശയത്തില്‍ പത്തു കിലോയോളം ഭാരമുള്ള ഒരു ട്യൂമര്‍ വളരുന്നതായി ഡോക്ടര്‍മാർ കണ്ടെത്തി. പതിനൊന്നു വയസ്സ് മാത്രം പ്രായമുള്ള ഒരു പെണ്‍കുട്ടിയില്‍ ഇത്തരം ഒരു ട്യൂമര്‍ വളരെ അപൂര്‍വമായിരുന്നു. മാരകമായ ഒരു തരം കാന്‍സര്‍ ആണ് ചെറിഷിനു എന്ന് ഡോക്ടർമാര്‍ കണ്ടെത്തി. ഇപ്പോൾ മകളുടെ ചികിത്സയ്ക്കായി സ്വന്തമായി നടത്തി വന്ന കട വില്ക്കാന് ഒരുങ്ങുകയാണ് ലൂയിസ്. മകളുടെ രോഗം ഭേദമാക്കാന്‍ സാധിക്കുമെന്ന് ഡോക്ടര്‍മാര്‍ നല്കിയ ഉറപ്പാണ് തനിക്ക് ആത്മവിശ്വാസം നല്‍കുന്നതെന്ന് ലൂയിസ് പറയുന്നു.
SUPPORT : ക്യാന്‍സറിനോട് മല്ലിടുന്ന നാലുവയസ്സുകാരി; സഹായം അഭ്യര്‍ഥിച്ച് മാതാപിതാക്കള്‍
LINK TO DONATE : https://goo.gl/oKHre2
Post Your Comments