അമേരിക്കയിലെ അരിസോണയില്‍ നടന്നത് ഒരു വിചിത്ര സംഭവത്തിന്റെ പ്രത്യാഘാതമാണ്. ടോയ്ലറ്റിനുള്ളില് കയറിയ ഭര്‍ത്താവിന് നേര്‍ക്ക് ഭാര്യ വെടിവെച്ചു. ഭര്‍ത്താവ് വിളിച്ചറിയിച്ചതനുസരിച്ച് എത്തിയ പൊലീസാണ് സംഭവം പുറത്ത് വിട്ടത്. കഴിഞ്ഞ രണ്ട് ദിവസങ്ങളായി ഭാര്യ വീട്ടില്‍ വഴക്കായിരുന്നവെന്നും താന്‍ ടോയ്ലറ്റിനുള്ളില് കയറിയപ്പോള്‍ പിന്നാലെ കയറിയ ഇവര്‍ തനിക്ക് നേരെ നിറയൊഴിക്കുകയായിരുന്നുവെന്നാണ് ഇയാള്‍ പൊലീസിനോട് പറഞ്ഞത്.
ഇദ്ദേഹത്തിന്റെ തലയില്‍ നിന്നും ഏഴ് ഇഞ്ച് മാറിയാണ് വെടിയുണ്ട ഭിത്തിയില്‍ പതിച്ചത്. ഇവര്‍ക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. എന്നാല്‍ വിചിത്ര വാദമാണ് യുവതി പറഞ്ഞത്. താന്‍ പറയുന്നതൊന്നും കേള്‍ക്കാതിരുന്ന ഭര്‍ത്താവിന്റെ ശ്രദ്ധലഭിക്കാന്‍ വേണ്ടിയാണ് ഈ അക്രമം ചെയ്തതെന്നും എന്നാല്‍ ഭിത്തിക്കു നേരെയാണ് താന്‍ വെടിവെച്ചതെന്നും യുവതി പൊലീസിനോട് പറഞ്ഞു.
Post Your Comments