Latest NewsIndiaNews

വിമാനത്താവളത്തി​ന്റെ പ്രവര്‍ത്തനം തടസപ്പെട്ടു

ചെന്നൈ: കനത്ത മൂടല്‍മഞ്ഞിനെ തുടര്‍ന്ന്​ ചെന്നൈ വിമാനത്താവളത്തി​​െന്‍റ പ്രവര്‍ത്തനം തടസപ്പെട്ടു. പൊങ്കലിനോട്​ അനുബന്ധിച്ചുള്ള ഭോഗി ആചാരത്തി​​െന്‍റ ഭാഗമായി പഴയ സാധനങ്ങള്‍ ചെന്നൈ നിവാസികള്‍ കൂട്ടത്തോടെ കത്തിച്ചതാണ്​ മൂടല്‍മഞ്ഞിന്​ കാരണമെന്നാണ്​ റിപ്പോര്‍ട്ട്​.

മണിക്കുറുകള്‍ക്ക്​ ശേഷം മാത്രമേ വിമാനതാവളത്തി​​െന്‍റ പ്രവര്‍ത്തനം സാധാരണ നിലയിലാകു എന്നാണ്​ അധികൃതര്‍ നല്‍കുന്ന സൂചന. ചെന്നൈ വായുവി​​െന്‍റ മലനീകരണ തോതും ഉയര്‍ന്നിട്ടുണ്ട്​​.

മൂടല്‍മഞ്ഞി​െന തുടര്‍ന്ന്​ പ​ത്തോളം വിമാനങ്ങള്‍ ബംഗളുരു, ഹൈദരാബാദ്​, കോയമ്പത്തൂര്‍ വിമാനതാവളങ്ങളിലേക്ക്​ വഴി തിരിച്ച്‌​ വിട്ടു. 50 മീറ്ററില്‍ താഴെ മാത്രമാണ്​ ചെന്നൈ വിമാനത്താവളത്തില്‍ നിലവിലെ കാഴ്​ചപരിധി. ഇതാണ്​ പ്രവര്‍ത്തനം തടസപ്പെടാന്‍ കാരണം.

shortlink

Related Articles

Post Your Comments

Related Articles


Back to top button