അനിയന് വേണ്ടി കഴിഞ്ഞ 700 ദിവസമായി സമരം ചെയ്യുന്ന ചേട്ടന്‍. സ്വന്തം അനിയന്‍ ജയിലറയില്‍ കിടന്ന് മരിച്ചതിലെ ദുരൂഹതകള്‍ നീക്കണമെന്ന് ആവശ്യപ്പെട്ടാണ് ശ്രീജിത്ത് സെക്രട്ടേറിയേറ്റിന്റെ പടിക്കല്‍ കഴിഞ്ഞ രണ്ടോളം വര്‍ഷമായി സമരം ചെയ്യുന്നത്. ഈ വിഷയം ചൂണ്ടികാട്ടിയത് ‘Human Being-മനുഷ്യന്‍’ എന്ന ഫേസ്ബുക്ക് ഗ്രൂപ്പാണ്. ഈ ഫേസ്ബുക്ക് ഗ്രൂപ്പിലെ ശ്രീജിത്തിന്റെ സമരത്തെ കുറിച്ചുള്ള പോസ്റ്റ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നു. ‘#JusticeDelayedIsJusticedenied’ എന്ന ഹാഷ്ടാഗോടെയാണ് ഗ്രൂപ്പില്‍ ഈ പോസ്റ്റ് നല്‍കിയിരിക്കുന്നത്.
തന്‍റെ അനുജനെ ലോക്കപ്പില്‍ മര്‍ദ്ദിച്ച് കൊന്നതില്‍ കുറ്റക്കാരെന്നു കണ്ടെത്തിയ പോലീസുകാര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് നെയ്യാറ്റിന്‍കര സ്വദേശി ശ്രീജിത്ത് നടത്തുന്ന അനിശ്ചിതകാല സമരം 762ആം ദിവസത്തിലേക്ക് കടന്നു. വോട്ട് ബാങ്ക് രാഷ്ട്രീയത്തിന്റെയോ പണമൊഴുക്കിന്റെയോ യാതൊരു സാധ്യതകളുമില്ലാത്തതിനാല്‍ രാഷ്ട്രീയ പാര്‍ട്ടികളോ മറ്റ് സംഘടനകളോ ആരും തന്നെ ശ്രീജിത്തിന്റെ സമരത്തെ ഇന്നേവരെ ഏറ്റെടുത്തിരുന്നില്ല. എന്നാല്‍ പോലീസുകാര്‍ കുറ്റക്കാരായ കേസില്‍ പോലീസില്‍ നിന്നും നീതി കിട്ടില്ലെന്ന സാധാരണക്കാരന്റെ വിശ്വാസത്തില്‍ അതിന് മുമ്പേ തന്നെ ശ്രീജിത്ത് സിബിഐ അന്വേഷണം ആവശ്യപ്പെട്ട് സമരം ആരംഭിച്ചിരുന്നു.
സാധാരണക്കാരന്റെ ആ വിശ്വാസം തെറ്റല്ലെന്നാണ് നാളിതുവരെയുള്ള ഈ കേസിന്റെ പുരോഗതി തെളിയിക്കുന്നത്. കഴിഞ്ഞ വര്‍ഷം മാര്‍ച്ച് എട്ടിന് ശ്രീജിത്തിന്റെ സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് സ്ത്രീകളുടെ ഒരു കൂട്ടായ്മ രംഗത്തെത്തിയിരുന്നു. ചലച്ചിത്രതാരവും സാമൂഹിക പ്രവര്‍ത്തകയുമായ ടി പാര്‍വതിയാണ് അതിന് നേതൃത്വം നല്‍കിയത്. ‘ലോക വനിതാ ദിനത്തില്‍ ഈ മകനും അവന്റെ അമ്മയ്ക്കുമൊപ്പം’ എന്നായിരുന്നു അവരുടെ മുദ്രാവാക്യം. അന്ന് അവിടെയെത്തിയ പൂഞ്ഞാര്‍ എംഎല്‍എ പി സി ജോര്‍ജ്ജ് വിഷയം സഭയില്‍ ഉന്നയിക്കാമെന്ന ഉറപ്പ് നല്‍കിയാണ് മടങ്ങിയത്. മാര്‍ച്ച് 14ന് അദ്ദേഹം വിഷയം സഭയില്‍ ഉന്നയിക്കുകയും ചെയ്തു. ഇതിന്റെ ഫലമായി ജൂണ്‍ 14ന് സര്‍ക്കാര്‍ ശ്രീജീവിന്റെ കൊലപാതകം സിബിഐയ്ക്ക് വിടാനും തീരുമാനിച്ചു.
എന്നാല്‍ സംശയാലുവായ ഏതൊരു സാധാരണക്കാരനെയും പോലെ സെക്രട്ടേറിയറ്റിന് മുന്നിലെ സമരം അവസാനിപ്പിക്കാന്‍ ശ്രീജിത്ത് തയ്യാറായില്ല. സിബിഐ അന്വേഷണം ആരംഭിക്കട്ടേ, പ്രതികളെല്ലാവരും ശിക്ഷിക്കപ്പെടെട്ടേയെന്നതായിരുന്നു അദ്ദേഹത്തിന്റെ നിലപാട്. മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്നും കഴിഞ്ഞ ദിവസം ലഭിച്ച മറുപടിയെക്കുറിച്ച് പറഞ്ഞപ്പോള്‍ ഇത്തരത്തിലൊരു കൂടിക്കാഴ്ച നടന്നിട്ടില്ലെന്നാണ് ശ്രീജിത്ത് പറഞ്ഞത്. ശ്രീജിത്ത് ഇനിയും സമരം ചെയ്യുന്നതെന്തിനെന്ന് കേരള സമൂഹം തന്നെ ഇനി നിങ്ങളോട് പറയും. സാധാരണക്കാരന് അര്‍ഹിച്ച നീതി കിട്ടിയില്ലെങ്കില്‍ ഞങ്ങള്‍ എവിടേക്കാണ് പോകേണ്ടതെന്നാണ് ഈ സമരം ചോദിക്കുന്നത്.
സ്വാധീനമുള്ളവരുടെ ഒരു വാട്‌സ്ആപ്പ് സന്ദേശം പോലും പരാതിയായി പരിഗണിക്കുന്ന പോലീസും സര്‍ക്കാരും മൂന്നര വര്‍ഷത്തിലേറെയായി ഒരു യുവാവിന്റെ പരാതിയ്ക്ക് നല്‍കുന്നത് പുല്ലുവിലയാണെങ്കില്‍ ഇത്തരം സമരങ്ങള്‍ അനിവാര്യമായി വരും. രണ്ട് വര്‍ഷത്തോളം ഒരു പുഴുവിനെ പോലെ തങ്ങള്‍ക്ക് മുന്നില്‍ കിടന്നും കണ്ടില്ലെന്ന് നടിച്ച് നിങ്ങള്‍ കടന്നു പോകുന്നതിനാലാണ് ശ്രീജിത്തിന് ഇന്നും ഇവിടെ കിടക്കേണ്ടി വരുന്നത്. നീതി കിട്ടാന്‍ വേണ്ടി താന്‍ മരിക്കണോയെന്നു ശ്രീജിത് ചോദിക്കുന്നു. അധികാരമുള്ളവര്‍ ആരെങ്കിലും കണ്ണ് തുറക്കുംവരെ തന്‍റെ ഈ സമരം തുടരുമെന്ന് അദ്ദേഹം പറഞ്ഞു.
2014 മെയ് 19ന് തിരുവനന്തപുരം പാറശാല പൊലീസ് കസ്റ്റഡിയില്‍ എടുത്ത ശ്രീജിവിന് ക്രൂരമായ പീഡനം ഏറ്റിട്ടുണ്ടെന്നും ശരീരം മുഴുവന്‍ ക്ഷതം ഏറ്റതായും പൊലീസ് കംപ്ലയിന്റ്‌സ് അതോറിറ്റി നടത്തിയ പരിശോധനയില്‍ കണ്ടെത്തിയിരുന്നു. 2018 ജനുവരി ഒന്‍പതിനാണ് കുളത്തൂര്‍ പുതുവല്‍ പുത്തന്‍വീട്ടില്‍ ശ്രീജിത്ത് തന്‍റെ അനിശ്ചിതകാലസമരം ആരംഭിച്ചത്. കാലം ഇത്രത്തോളം ആയിട്ടും അധികാരികളില്‍ നിന്നും ഒരു തരത്തിലുള്ള പ്രതികരണവും ഉണ്ടായിട്ടില്ല. ഈച്ചയേയോ കൊതുകിനേയോ കൊല്ലുന്നത് പോലെ ഭരണകൂടത്തിന്റെ ആളുകള്‍ കൊന്നുകളഞ്ഞ അനുജന് വേണ്ടിയുള്ള സമരത്തിലാണയാള്‍. മരണത്തിനും ജീവിതത്തിനും ഇടയിലുളള നേര്‍ത്ത നൂല്‍പ്പാലത്തില്‍ അയാളുടെ ആവശ്യം ഒന്ന് മാത്രമാണ്.
നീതി! ഈ ജ്യേഷ്ഠനും അനിയനും വേണ്ടി സോഷ്യല്‍ മീഡിയ ഒന്നാകെ കൈ കോര്‍ത്ത് പിടിച്ചിരിക്കുകയാണ്. അതോറിറ്റിയുടെ റിപ്പോര്‍ട്ട് പൂര്‍ണമായി അംഗീകരിച്ചാണ് സര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്. ആരോപണവിധേയരായ ഉദ്യോഗസ്ഥരെ സര്‍വ്വീസില്‍ നിന്ന് മാറ്റി നിര്‍ത്തിയാണ് അന്വേഷണം. ഏഷ്യാനെറ്റ് ഓണ്‍ലൈനിലെ മാധ്യമപ്രവര്‍ത്തകന്‍ സുജിത്ത് ചന്ദ്രന്‍ പുറത്ത് കൊണ്ടുവന്ന വാര്‍ത്ത വളരെപ്പെട്ടെന്നാണ് സോഷ്യല്‍ മീഡിയ നീതിക്ക് വേണ്ടിയുള്ള ക്യാംപെയ്ന്‍ ആയി ഏറ്റെടുത്തത്. ശ്രീജിത്ത് എന്ന ചെറുപ്പക്കാരന്‍ കഴിഞ്ഞ രണ്ട് വര്‍ഷമായി സെക്രട്ടേറിയറ്റിന് മുന്നില്‍ സമരത്തിലാണ്. ഒറ്റയാള്‍ പോരാട്ടമാണ് ശ്രീജിത്തിന്റെത്. പോലീസ് മര്‍ദ്ദനത്തില്‍ കൊല്ലപ്പെട്ട അനുജന്‍ ശ്രീജിവിന് നീതി വേണമെന്നതാണ് ശ്രീജിത്തിന്റെ ഏക ആവശ്യം.
Post Your Comments