അങ്ങോട്ട് കാശ് നൽകി ടിക്കറ്റെടുത്താണ് സാധാരണ എല്ലാവരും കളി കാണാൻ പോകാറുള്ളത്. എന്നാല്‍ പാകിസ്ഥാൻ ന്യൂസിലാന്റ് മൂന്നാം ഏകദിനം കണ്ടു ക്രെയ്ഗ് എന്ന ആരാധകന് മടങ്ങിയത് 50,000 ഡോളറുമായാണ്. കളികാണുന്നവരുടെ കൂട്ടത്തില്‍ നിന്ന് ആരെങ്കിലും ഗാലറിയിലേക്ക് വരുന്ന പന്ത് ക്യാച്ച് ചെയ്യുകയാണെങ്കില്‍ 50000 ഡോളര്‍ സമ്മാനമായി നല്‍കുമെന്ന് അധികൃതര്‍ അറിയിച്ചിരുന്നു. ആ ഭാഗ്യമാണ് ക്രെയ്ഗിനെ കടാക്ഷിച്ചത്.
Read Also: ഇരുട്ടിൽ പോലും ശത്രു : കാഴ്ചയില്ലാത്തവരുടെ ക്രിക്കറ്റ് ലോകകപ്പിൽ പാക്കിസ്ഥാനെ തോൽപ്പിച്ച് ഇന്ത്യ
പ്രമോഷണല്‍ ടീ ഷര്‍ട്ട് ധരിച്ചെത്തുന്ന ആരെങ്കിലും ക്യാച്ചെടുത്താല്‍ പണം നല്‍കണമെന്നായിരുന്നു നിബന്ധന. ക്രെയ്ഗ് പ്രമോഷണല്‍ ടീ ഷര്‍ട്ട് ധരിച്ചിരുന്നു. പാകിസ്ഥാൻ ബൗളര്‍ മുഹമ്മദ് അമീറിന്റെ പന്തില്‍ കിവീസ് താരം മാര്ട്ടിന് ഗുപ്ടില്‍ ഗ്യാലറിയിലേക്ക് അടിച്ചുപറത്തിയ സിക്സ് ആണ് ക്രെയ്ഗ് ഒറ്റക്കൈയ്യിൽ പിടിച്ചത്.
SUPPORT : ക്യാന്‍സറിനോട് മല്ലിടുന്ന നാലുവയസ്സുകാരി; സഹായം അഭ്യര്‍ഥിച്ച് മാതാപിതാക്കള്‍
LINK TO DONATE : https://goo.gl/oKHre2
Post Your Comments