തിരുവനന്തപുരം•തിരുവനന്തപുരം സ്വദേശി ശ്രീജീവിന്റെ മരണത്തിന് ഉത്തരവാദികളായ പോലീസുദ്യോഗസ്ഥരെ നിയമത്തിന് മുന്നില്‍ കൊണ്ട് വന്ന് നീതി ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട് 760 ദിവസത്തിലേറെയായി സമരം ചെയ്യുന്ന സഹോദരന്‍ ശ്രീജിത്തിനെ കാണാനെത്തിയ പ്രതിപക്ഷ നേതാവും മുന്‍ ആഭ്യന്തരമന്ത്രിയുമായ രമേശ് ചെന്നിത്തലയെ യുവാവ് ചോദ്യം ചെയ്യുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു.
ശ്രീജിത്തിന്റെ സുഹൃത്ത് എന്ന് പരിചയപ്പെടുത്തിയ യുവാവാണ് ചെന്നിത്തലയോട് കയര്‍ക്കുന്നത്. ഇന്ന് രാവിലെയാണ് ചെന്നിത്തല ശ്രീജിത്തിനെ കാണാനെത്തിയത്. സി.ബി.ഐ കേസ് ഏറ്റെടുത്തില്ലെങ്കില്‍ ഹൈക്കോടതിയെ സമീപിക്കാമെന്നും അതിനായി അഭിഭാഷകനെ ഏര്‍പ്പാടാക്കാമെന്നും ചെന്നിത്തല വാഗ്ദാനം ചെയ്യുന്നു. അതിന് ഇവിടെ കിടന്നിട്ട് കാര്യമുണ്ടോയെന്നും ചെന്നിത്തല ചോദിക്കുന്നു. ഇതിനിടെയാണ് ഒരു സംശയം ചോദിച്ചോട്ടെ എന്ന് ചോദിച്ചു യുവാവിന്റെ രംഗപ്രവേശം.
You may also like: ശ്രീജിവിന്റെ കേസ്: ഏറ്റെടുക്കാന്‍ കഴിയില്ലെന്ന് സി.ബി.ഐ
“സാര്‍ ആഭ്യന്തരമന്ത്രിയായിരുന്നപ്പോള്‍ നടന്ന സംഭവമല്ലേ. അന്ന് ഞാന്‍ ശ്രീജിത്തിനൊപ്പം സാറിനെ കാണാന്‍ വന്നിരുന്നു. അന്ന് സാര്‍ പറഞ്ഞത് ഓര്‍മ്മയുണ്ടോ? റോഡില്‍ കിടന്നാല്‍ പൊടിയടിക്കുമെന്നും രാത്രി കൊതുക് കടിക്കുമെന്നും പറഞ്ഞു അതാണോ സാര്‍ സഹായം. എനിക്കത് ഓര്‍മയുണ്ട്”-യുവാവ് പറഞ്ഞു.
തുടര്‍ന്ന് അത് പറയാന്‍ താനാരാ എന്ന് ചെന്നിത്തല ചോദിക്കുന്നു. അപ്പോള്‍ പൊതുജനമാന്ന് മറുപടി നല്‍കുന്നു. എന്ത് പൊതുജനം എന്നാണ് ചെന്നിത്തല തിരികെ ചോദിക്കുന്നത്. താന്‍ ശ്രീജിത്തിന്റെ സുഹൃത്താണെന്നും തനിക്ക് പറയാന്‍ അവകാശമുണ്ടെന്നും യുവാവ് മറുപടി നല്‍കുന്നു. താന്‍ രാഷ്ട്രീയം പറയുകയല്ലെന്നും യുവാവ് പറയുന്നുണ്ട്. ആവശ്യമില്ലാത്ത കാര്യം സംസാരിക്കരുതെന്ന് പറഞ്ഞ പ്രതിപക്ഷ നേതാവ് രംഗം പന്തിയല്ലെന്ന് കണ്ട് ഏതാനും നിമിഷത്തിനകം സ്ഥലംവിടുകയായിരുന്നു.
വീഡിയോ കാണാം
Post Your Comments