ന്യൂഡല്‍ഹി: പാസ്‌പോര്‍ട്ടുകളുടെ രൂപവും ഭാവവും മാറുന്നു. പൗരന്മാരുടെ വിലാസം തെളിയിക്കുന്നതിനു വേണ്ടി ആധികാരിക രേഖയായി ഇനി പാസ്പോര്‍ട്ട് ഉപയോഗിക്കാനാവില്ല. ഈ സംവിധാനം ഒഴിവാക്കുന്നതായി വിദേശകാര്യ മന്ത്രാലയത്തിലെ പാസ്പോര്‍ട്ട് വിസ ഡിവിഷന്‍ അറിയിച്ചു. അതേസമയം, ഇക്കാര്യത്തില്‍ ഇതുവരെ ഔദ്യോഗിക അറിയിപ്പ് പുറത്തുവന്നിട്ടില്ല. ഉടന്‍തന്നെ ചില മാറ്റങ്ങള്‍ പാസ്പോര്‍ട്ടില്‍ ഉണ്ടാകുമെന്നാണ് വിദേശ കാര്യവക്താവ് വ്യക്തമാക്കിയത്.
അവസാന പേജില്‍ ഉടമയുടെ പൂര്‍ണ വിലാസം വരുന്നതിനാലായിരുന്നു പാസ്പോര്‍ട്ട് ആധികാരിക രേഖയായി കണക്കാക്കിയിരുന്നത്. പാസ്പോര്‍ട്ടിലെ അവസാന പേജ് ഒഴിച്ചിടുന്ന രീതിയില്‍ പുതിയ പാസ്പോര്‍ട്ടുകള്‍ നല്‍കിത്തുടങ്ങിയാല്‍ അത് ആധികാരിക രേഖയായി ഉപയോഗിക്കുന്നത് നിര്‍ത്തലാക്കണമെന്ന് ശുപാര്‍ശ ലഭിച്ചതായി പാസ്പോര്‍ട്ട് ഡിവിഷന്‍ നിയമ-നയകാര്യ വിഭാഗം അണ്ടര്‍ സെക്രട്ടറി സുരേന്ദ്രകുമാര്‍ പറഞ്ഞു.
കൂടാതെ കുറച്ച് പാസ്പോര്‍ട്ടുകള്‍ ഓറഞ്ച് നിറത്തിലേക്ക് മാറുകയും ചെയ്യും. ഓറഞ്ച് കവറിലുള്ള പാസ്പോര്‍ട്ടുകാര്‍ എമിഗ്രേഷന്‍ നടപടികള്‍ വേഗത്തിലായിരിക്കും. നിലവില്‍ പാസ്പോര്‍ട്ടിന്റെ ഒന്നാം പേജില്‍ വ്യക്തിയുടെ ഫോട്ടോയും പേരും വിവരങ്ങളും അവസാന പേജില്‍ പൂര്‍ണ വിലാസവുമാണ് ഉള്ളത്. 2012 മുതല്‍ പാസ്പോര്‍ട്ടില്‍ ബാര്‍കോഡ് ചേര്‍ത്തതിനാല്‍ അത് സ്‌കാന്‍ ചെയ്താല്‍ എല്ലാ വിവരങ്ങളും പാസ്പോര്‍ട്ട്, എമിഗ്രേഷന്‍ വിഭാഗത്തിന് ലഭിക്കും. എന്നാല്‍, ഈ വിവരങ്ങള്‍ മറ്റ് ഏജന്‍സികള്‍ക്ക് ലഭിക്കില്ല. അതുകൊണ്ട് മറ്റിടങ്ങളില്‍ വിലാസം തെളിയിക്കാനുള്ള രേഖയായി പാസ്പോര്‍ട്ട് നല്‍കുന്നത് ഒഴിവാക്കണമെന്നാണ് ശുപാര്‍ശ.
SUPPORT : ക്യാന്‍സറിനോട് മല്ലിടുന്ന നാലുവയസ്സുകാരി; സഹായം അഭ്യര്‍ഥിച്ച് മാതാപിതാക്കള്‍
LINK TO DONATE : https://goo.gl/oKHre2
Post Your Comments