KeralaLatest NewsNews

രാജ്യത്തിന്റെ നിലനിൽപ്പിനു വേണ്ടിയാണ് കിമ്മിന്റെ പ്രതിരോധമെന്ന് കോടിയേരി ബാലകൃഷ്‌ണൻ

കായംകുളം: ഉത്തര കൊറിയൻ ഏകാധിപതി കിം ജോങ് ഉന്നിനെ ന്യായീകരിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. രാജ്യത്തിന്റെ നിലനിൽപ്പിനു വേണ്ടിയാണ് ഉത്തര കൊറിയ ക്ഷേമപദ്ധതികൾക്കുള്ള പണമെടുത്തു സൈനികശേഷി വർധിപ്പിക്കുന്നതെന്നും കൂടാതെ ചൈനയ്ക്കെതിരെ അമേരിക്കയും ജപ്പാനും ഓസ്ട്രേലിയയും ഇന്ത്യയും അടങ്ങുന്ന അച്ചുതണ്ടു രൂപപ്പെട്ടു വരികയാണെന്നും അദ്ദേഹം പറയുകയുണ്ടായി.

Read Also: വി.ടി.ബല്‍റാമിന് പിന്തുണയുമായി ഡീന്‍ കുര്യാക്കോസ്; ബല്‍റാം മാപ്പ് പറയണമെന്ന് പറയുന്നവര്‍ ആദ്യം കോടിയേരിയെക്കൊണ്ട് മാപ്പ് പറയിക്കണം

തെക്കൻ കൊറിയയെ ആയുധവൽക്കരിച്ച് വടക്കൻ കൊറിയയെ ഇല്ലാതാക്കാനാണു അമേരിക്ക ശ്രമിക്കുന്നത്. പ്രകൃതി വിഭവങ്ങൾ ഉപയോഗിച്ച് സാമ്പത്തിക വളർച്ച നേടാനുള്ള ശ്രമത്തെ സൈനിക കേന്ദ്രീകരണം നടത്തി അമേരിക്ക എതിർക്കുന്നു. ഇതിനെ പ്രതിരോധിക്കാൻ വേണ്ടിയാണ് വടക്കൻ കൊറിയ സൈനിക ശക്തി വർധിപ്പിക്കാൻ തീരുമാനിച്ചതെന്നും കോടിയേരി കൂട്ടിച്ചേർത്തു.

 

SUPPORT : ക്യാന്‍സറിനോട് മല്ലിടുന്ന നാലുവയസ്സുകാരി; സഹായം അഭ്യര്‍ഥിച്ച് മാതാപിതാക്കള്‍
LINK TO DONATE : https://goo.gl/oKHre2

shortlink

Related Articles

Post Your Comments

Related Articles


Back to top button