തിരുവനന്തപുരം: സംസ്ഥാനത്തു ഇടക്കിടെ കക്ഷിഭേദമില്ലാതെ പ്രഖ്യാപിക്കുന്ന ഹർത്താല്‍ കൂടുതൽ ചർച്ച വേണമെന്നും ഹർത്താലിനെതിരെ സമരം നടത്തിയവർ അടക്കം ഹർത്താലിന് ആഹ്വാനം ചെയ്യുന്ന നാടാണ് കേരളമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. ലോക കേരള സഭാംഗങ്ങളുടെ ഹർത്താൽ ഒഴിവാക്കണമെന്ന ശുപാർശക്ക് മറുപടി നൽകുകയായിരുന്നു മുഖ്യമന്ത്രി.
വെള്ളിയാഴ്ച ലോക കേരളസഭയുടെ ഉദ്ഘാടന വേദിയില്‍ ഹർത്താൽ ഒരു ദിവസം മുൻപെങ്കിലും അറിയിക്കണമെന്നു പ്രവാസി വ്യവസായി എം.എ. യൂസഫലി ആവശ്യപ്പെട്ടിരുന്നു.വിദേശ രാജ്യങ്ങളില്‍ ജോലി ചെയ്യുന്നവര്‍ നാട്ടിലേക്കു വരുമ്പോള്‍ പെട്ടെന്നുളള ഹര്‍ത്താല്‍ കാരണം വലയുകയാണ്. ഭക്ഷണവും വാഹനവും ലഭിക്കാതെ വിമാനത്താവളങ്ങളില്‍ കുടുങ്ങിപ്പോകുകയാണെന്നും യൂസഫലി ഇന്നലെ പറഞ്ഞു.
Read also ; ലോക കേരള സഭ എന്നാൽ പ്രവാസികള്‍ക്കൊപ്പം നാടുണ്ട് എന്ന പ്രഖ്യാപനമാണെന്ന് മുഖ്യമന്ത്രി
ക്യാന്‍സറിനോട് മല്ലിടുന്ന നാലുവയസ്സുകാരി; സഹായം അഭ്യര്‍ഥിച്ച് മാതാപിതാക്കള്‍
LINK TO DONATE : https://goo.gl/oKHre2
Post Your Comments