
ഹാസന്‍: കർണ്ണാടകയിലുണ്ടായ അപകടത്തിൽ 8 പേർ മരിച്ചു. കെ എസ ആർ ടി സി ബസ് ആണ് അപകടത്തിൽ പെട്ടത്. ബംഗളൂരു – മംഗളൂരു ദേശീയപാത 75ല്‍ ശനിയാഴ്ച പുലര്‍ച്ചെ 3.30 മണിയോടെയാണ് അപകടം.ബംഗളൂരുവില്‍നിന്നു ധര്‍മസ്ഥലയിലേക്കു വരികയായിരുന്ന കര്‍ണാടക കെഎസ്‌ആര്‍ടിസിയുടെ ഐരാവത് വോള്‍വോ ബസാണു മറിഞ്ഞത്. ഡ്രൈവര്‍ ലക്ഷ്മണ (38), കണ്ടക്ടര്‍ ശിവപ്പ (36), മെഡിക്കല്‍ വിദ്യാര്‍ഥിനി ഡയാന (20), ബംഗളൂരു സ്വദേശി ഗംഗാധര്‍(58) എന്നിവരടക്കം എട്ട് പേര്‍ മരിച്ചു.
10 പേര്‍ക്ക് സാരമായി പരിക്കേറ്റു. ബസ് നിയന്ത്രണം വിട്ടു റോഡരികിലെ തടാകത്തിലേക്ക മറിയുകയായിരുന്നുവെന്ന് ദൃക്സാക്ഷികള്‍ പറയുന്നു. അഞ്ചുപേര്‍ സംഭവസ്ഥലത്തുവെച്ചുതന്നെ മരിച്ചു. ഗുരുതരമായി പരിക്കേറ്റ മറ്റു മൂന്നുപേര്‍ ആശുപത്രിയില്‍ വെച്ചുമാണ് മരിച്ചത്.
Post Your Comments