Latest NewsKeralaNews

ഭര്‍ത്താവ് മരിച്ച യുവതിയെയും ഏഴാംക്ളാസ്സുകാരിയായ മകളെയും ഭര്‍ത്താവിന്റെ വീട്ടുകാര്‍ കയ്യേറ്റം ചെയ്‌തെന്ന് പരാതി

ആലപ്പുഴ: ഭര്‍ത്താവിന്റെ വീട്ടുകാര്‍ പാണാവള്ളിയില്‍ ഭര്‍ത്താവ് മരിച്ച യുവതിയെയും ഏഴാംക്ളാസ്സുകാരിയായ മകളെയും കയ്യേറ്റം ചെയ്തു. തന്നെയും മക്കളെയും ഭര്‍ത്താവ് മരിച്ചതിന് ശേഷം
വീട്ടില്‍ നിന്ന് ഇറങ്ങിപ്പോകണം എന്നാവശ്യപ്പെട്ടാണ് ഉപദ്രവിക്കുന്നതെന്നാണ് യുവതിയുടെ പരാതി. ഇരുവരെയും ചേര്‍ത്തല താലൂക്കാശുപത്രിയില്‍ പ്രവേശിപ്പിച്ചു.

യുവതി മൊബൈല്‍ കാമറയില്‍ യുവതിയെ ഭര്‍ത്താവിന്റെ അമ്മയും സഹോദരനും പിടിച്ചുവലിക്കുന്ന ദൃശ്യങ്ങള്‍ പകര്‍ത്തിയിരുന്നു. സംഭവം നടന്നത് കഴിഞ്ഞ ദിവസം രാത്രിയായിരുന്നു. ശ്രീകലയുടെ ഭര്‍ത്താവിന്റെ അമ്മയും ഭര്‍ത്താവിന്റെ സഹോദരനും ചേര്‍ന്ന് മര്‍ദ്ദിക്കുകയും അപമാനിക്കാന്‍ ശ്രമിക്കുകയും ചെയ്തെന്നാണ് പരാതി. ശ്രീകലയും രണ്ട് പെണ്‍കുട്ടികളും ഇപ്പോള്‍ താമസിക്കുന്നത് ചേര്‍ത്തല പാണാവള്ളി ഓടംമ്പള്ളിയിലെ ഭര്‍ത്താവിന്റെ കുടുംബവീട്ടിലാണ്.

ശ്രീകലയുടെ ഭര്‍ത്താവ് രജിത്ത് കുമാര്‍ നാല് മാസം മുമ്പാണ് മരിച്ചത്. അതിന് ശേഷം അഞ്ചുവര്‍ഷമായി രജിത്തും കുടുംബവും താമസിച്ച്‌ വരുന്ന വീട്ടില്‍ നിന്നും ശ്രീകലയെയും കുട്ടികളെയും കുടുംബവീട്ടിലേക്ക് കൂട്ടിക്കൊണ്ടുവന്നു. രജിത്തും ശ്രീകലയും താമസിച്ച വീടും സ്ഥലവും നേരത്തെ തന്നെ പൊലീസുദ്യോഗസ്ഥയായ സഹോദരിക്ക് എഴുതിക്കൊടുത്തിരുന്നു. ശ്രീകലയും മക്കളും അഞ്ചുമാസ മായി കുടുംബവീട്ടില്‍ താമസിച്ച്‌ വരുന്നതിനിടെ വീട്ടില്‍ നിന്ന് ഇറങ്ങണമെന്നാവശ്യപെ്പട്ട് ഭര്‍ത്താവിന്റെ അമ്മയും സഹോദരനും ഇവരെ ഉപദ്രവിക്കാനും ഭീഷണിപ്പെടുത്താനും തുടങ്ങി.

SUPPORT : ക്യാന്‍സറിനോട് മല്ലിടുന്ന നാലുവയസ്സുകാരി; സഹായം അഭ്യര്‍ഥിച്ച് മാതാപിതാക്കള്‍
LINK TO DONATE : https://goo.gl/oKHre2

shortlink

Related Articles

Post Your Comments

Related Articles


Back to top button