Latest NewsNewsIndia

ടേബിളിലെത്തുന്ന ഫയലുകള്‍ നേരിട്ട് വായിക്കാനോ കാണാനോ കഴിയില്ലെങ്കിലും മേശപ്പുറത്ത് ഫയലുകള്‍ കുന്നുകൂടാറില്ല; 90 ശതമാനവും കാഴ്ചയില്ലാത്ത ഐഎഎസ് ഓഫീസറുടെ ആത്മാര്‍ത്ഥത ആരെയും അമ്പരപ്പിക്കും

ന്യൂഡല്‍ഹി: ടേബിളിലെത്തുന്ന ഫയലുകള്‍ നേരിട്ട് വായിക്കാനോ കാണാനോ കഴിയില്ലെങ്കിലും മേശപ്പുറത്ത് ഫയലുകള്‍ കുന്നുകൂടാറില്ല. 90 ശതമാനവും കാഴ്ചയില്ലാത്ത ഐഎഎസ് ഓഫിസറുടെ ആത്മാര്‍ത്ഥ ആരെയും അമ്പരപ്പിക്കും മുന്നിലെത്തുന്ന ഫയലുകള്‍ ഒന്നു പോലും വായിക്കാനോ, കാണാനോ കഴിയില്ല. എങ്കിലും ഇതുവരെ ഒരു ഫയലുകള്‍ പോലും ഈ മേശപ്പുറത്ത് കുന്നുകൂടാന്‍ സൗത്ത് ഡല്‍ഹി മുന്‍സിപ്പല്‍ കോര്‍പറേഷനില്‍(എസ്ഡിഎംസി) പഴ്സന്‍ വിഭാഗം ഡയറക്ടറായ അമന്‍ ഗുപ്ത എന്ന ഐഎഎസ് ഓഫീസര്‍ അനുവദിക്കില്ല.

2010 ല്‍ 795-ാം റാങ്ക് നേടിയ അമന്‍ 2013 ല്‍ ജനറല്‍ വിഭാഗത്തില്‍ 57-ാം റാങ്കോടെയാണ് ഇന്ത്യന്‍ അഡ്മിനിസ്ട്രേറ്റീവ് സര്‍വീസിന്റെ യാത്ര തുടരുന്നത്. ഐഐഎമ്മില്‍ നിന്നുള്ള എംബിഎ പഠനത്തിനും, ക്രിസിലില്‍ റേറ്റിങ് അനലിസ്റ്റായി രണ്ടു വര്‍ഷത്തെ ജോലിക്കും ശേഷമാണ് ഓഡിയോ ബുക്ക്സ് വഴി സിവില്‍ സര്‍വീസിനായി തയാറെടുത്തത്. പുസ്തകങ്ങള്‍ വായിച്ചു കൊടുത്തും, അത്യാവശ്യ സഹായത്തിനുമായി വീട്ടുകാരും അമന്റെ കൂടെത്തന്നെയുണ്ടായിരുന്നു. എസ്ഡിഎംസി പഴ്സനല്‍ ഡയറക്ടര്‍ സ്ഥാനത്തിനു പുറമെ, വിദ്യാഭ്യാസ അഡിഷണല്‍ ഡയറക്ടര്‍, എസ്ഡിഎംസി കമ്മിഷണറുടെ സെക്രട്ടറി എന്നീ അധിക ചുമതലകള്‍ കൂടി ഈ ഓഫീസറുടെ ചുമലിലാണ്.

കാഴ്ചയ്ക്കു മങ്ങലേറ്റ ഈ കണ്ണുകള്‍ സ്റ്റാന്‍ഡില്‍ ഘടിപ്പിച്ച അമേരിക്കന്‍ വിഡിയോ മാഗ്‌നിഫെയര്‍ ഉപയോഗിച്ചാണ് ഫയലുകള്‍ ഉള്‍പ്പെടെ വായിക്കുന്നത്. കോര്‍പറേഷനിലെ ജീവനക്കാരുടെ റിക്രൂട്ട്മെന്റ് ചട്ടങ്ങള്‍ സംബന്ധിച്ച 30 വര്‍ഷം പഴക്കമുള്ള ഫയലില്‍ തീര്‍പ്പുണ്ടാക്കിയതും അമന്‍ ഗുപ്തയാണ്. ജുവനൈല്‍ മാക്കുലാര്‍ ഡീജനറേഷന്‍ എന്ന അസുഖമാണ് അമന്റെ കാഴ്ചയെ കൊണ്ടുപോയത് പക്ഷെ സ്വപ്നങ്ങളും, നേട്ടങ്ങളും തട്ടിപ്പറിക്കാന്‍ ആ അസുഖത്തിനു കഴിയാതെ പോയി.

SUPPORT : ക്യാന്‍സറിനോട് മല്ലിടുന്ന നാലുവയസ്സുകാരി; സഹായം അഭ്യര്‍ഥിച്ച് മാതാപിതാക്കള്‍
LINK TO DONATE : https://goo.gl/oKHre2

shortlink

Related Articles

Post Your Comments

Related Articles


Back to top button