മീറട്ട്: 15 കാരിയെ കൂട്ട ബലാത്സംഗത്തിനിരയാക്കി കൊന്നു. മീറട്ടിലെ മോഡിനഗറിലെ അമ്പലത്തിലെ പൂജാരിയുടെ മകളാണ് ദാരുണമായി കൊലചെയ്യപ്പെട്ടത്. സമീപ ഗ്രാമമായ പാര്ടപൂരിലെ ഒരു വയലില്‍ നിന്നാണ് കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്.
ഡിസംബര്‍ 27-ാം തായതിയാണ് പത്താം ക്ലാസ് വിദ്യാര്‍ത്ഥിനി കൂടിയായ കുട്ടിയെ കാണാതാകുന്നത്. പിന്നീട് തിരച്ചിലില്‍ സമീപ ഗ്രാമത്തില്‍ നിന്നും കുട്ടിയുടെ മൃതദേഹം കണ്ടെടുക്കുകയായിരുന്നു. വികൃതമായ രൂപത്തിലായിരുന്നു മൃതദേഹം. കുട്ടിയെ മൂര്‍ച്ഛയുള്ള ആയുധം ഉപയോഗിച്ച് ആക്രമിച്ചിട്ടുണ്ടെന്നും കഴുത്തിന് കീഴെ സിഗററ്റ് ഉപയോഗിച്ച് പൊള്ളലേല്‍പ്പിച്ച പാടുകളും ഉണ്ടെന്നും വയലിന്റെ ഉടമ പറഞ്ഞു.
ഇതര മതത്തിലുള്ള യുവാക്കള്‍ പെണ്‍കുട്ടിയെ തട്ടിക്കൊണ്ട് പോയെന്ന് ഡിസംബര്‍ 27ന് പിതാവ് മോഡിനഗര്‍ പോലീസ് സ്റ്റേഷനില്‍ പരാതി പെട്ടിരുന്നു. മാത്രമല്ല തട്ടിക്കൊണ്ട് പോയി എന്ന് സംശയിക്കുന്നവരുടെ മൊബൈല്‍ നമ്പറും പോലീസിന് കൈമാറിയിരുന്നു. എന്നാല്‍ ഇവരെ പിടികൂടാന്‍ യാതൊരു നീക്കവും പോലീസ് നടത്തിയില്ലെന്നും കുട്ടിയുടെ പിതാവ് ആരോപിക്കുന്നു.
ഗ്രാമ വാസികള്‍ പോലീസ് നടപടിക്കെതിരെ
തെരുവിലിറങ്ങിയിരുന്നു. സംഭവത്തെ തുടര്‍ന്ന് മോഡി നഗര്‍ പോലീസ് സ്റ്റേഷനിലെ ഹൗസ് ഓഫീസര്‍ നീരജ് കുമാര്‍ സിംഗിനെ സസ്പെന്റ് ചെയ്തതായി ഗസിയാബാദ് പോലീസ് അറിയിച്ചു.
Post Your Comments