Latest NewsKeralaNews

ഒരാളുടെ വ്യക്തി ജീവിതം ചൂഴ്ന്നുനോക്കി വിമര്‍ശിക്കലല്ല രാഷ്ട്രീയപ്രവര്‍ത്തനം: കെ.പി. ശശികല

തിരുവനന്തപുരം: ഒരാളുടെ വ്യക്തി ജീവിതം ചൂഴ്ന്നുനോക്കി വിമര്‍ശിക്കലല്ല രാഷ്ട്രീയപ്രവര്‍ത്തനമെന്ന് ഹിന്ദു ഐക്യവേദി സംസ്ഥാന അധ്യക്ഷ കെ. പി. ശശികല. എകെജിക്കെതിരെ വിവാദപരാമര്‍ശം നടത്തിയ വിടി ബല്‍റാമിനെ പിന്തുണച്ച കെ.സുരേന്ദ്രനെതിരെ പ്രതികരിക്കുകയായിരുന്നു ശശികല. ഒരാളുടെ വ്യക്തി ജീവിതം ചൂഴ്ന്നുനോക്കി വിമര്‍ശിക്കലല്ല രാഷ്ട്രീയപ്രവര്‍ത്തനം മറിച്ച് അവരുടെ പരിപാടികളോടോ ആശയങ്ങളോടോ വിയോജിപ്പുണ്ടെങ്കില്‍ അതാണ് പറയേണ്ടിയിരുന്നതെന്നും വ്യക്തമാക്കി.

തങ്ങള്‍ക്കെതിരെ ബല്‍റാം പറഞ്ഞപ്പോള്‍ അഭിപ്രായ സ്വാതന്ത്യത്തിന്റേയും സഹിഷ്ണുതയുടേയും പേരില്‍ അദ്ദേഹത്തോടൊപ്പം നിന്ന സഖാക്കള്‍, ഞങ്ങള്‍ക്ക് പിറക്കാതെ പോയ മകനെന്ന് വരെ ബല്‍റാമിനെ പറ്റി പറഞ്ഞിട്ടുണ്ട്. ഇപ്പോഴും ബല്‍റാമിനെ അവര്‍ പിന്തുണയ്ക്കുന്നുണ്ടോ എന്നും ബല്‍റാം ചെയ്തതും സഖാക്കള്‍ ഇപ്പോള്‍ ചെയ്യുന്നതും രണ്ടും ഒന്ന് തന്നെയാണെന്നും ശശികല ആരോപിച്ചു.

മോദിജിയേയും ശോഭ സുരേന്ദ്രനേയും തന്നെയുമൊക്കെ പറയാന്‍ അറയ്ക്കുന്ന തരത്തിലുള്ളാ വാക്കുകള്‍ ഉപയോഗിച്ച് വിമര്‍ശിച്ച ബല്‍റാം എല്ലാവരെയും വ്യക്തിഹത്യ ചെയ്യുന്ന വ്യക്തിയാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. സന്ദര്‍ഭത്തിനനുസരിച്ച് പറയാന്‍ പാടില്ലാത്തതാണ് ബല്‍റാം പറഞ്ഞതെന്നും അതിനെക്കാളേറെ ചെയ്യാന്‍ പാടില്ലാത്ത കാര്യങ്ങള്‍ സഖാക്കള്‍ ചെയ്യാനും തുടങ്ങിയെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

SUPPORT : ക്യാന്‍സറിനോട് മല്ലിടുന്ന നാലുവയസ്സുകാരി; സഹായം അഭ്യര്‍ഥിച്ച് മാതാപിതാക്കള്‍
LINK TO DONATE : https://goo.gl/oKHre2

shortlink

Related Articles

Post Your Comments

Related Articles


Back to top button