Latest NewsKeralaNews

നാലു എംഎല്‍എമാരുടെ കണ്ണടകള്‍ക്ക് സര്‍ക്കാറിന് ചെലവായത് 1.81 ലക്ഷം രൂപ

കോട്ടയം : സംസ്ഥാനത്തെ നാലു എംഎല്‍എമാരുടെ കണ്ണടകള്‍ക്ക് സര്‍ക്കാറിന് ചെലവായത് 1.81 ലക്ഷം രൂപ. മന്ത്രി ശൈലജയുടെ കണ്ണടയ്ക്ക് 27,000രൂപ, ചിറ്റയം ഗോപകുമാര്‍ 48,000 രൂപ. കോവൂര്‍ കുഞ്ഞിമോന്‍ 44,000രൂപ, ജോണ്‍ ഫെര്‍ണാണ്ടസ് 45,700 രൂപ, എഎം ആരീഫ് 43,000 രൂപ എന്നിങ്ങനെയാണ് എംഎല്‍എമാര്‍ കൈപ്പറ്റിയത്. സി.പി.ഐ പ്രതിനിധി ചിറ്റയം ഗോപകുമാറും ആര്‍.എസ്.പി (ലെനിനിസ്റ്റ് ) നേതാവായ കോവൂര്‍ കുഞ്ഞുമോനും ജൂണ്‍ 30നാണ് പണം കൈപ്പറ്റിയത്.

നിയമപരമായി ഇത് തെറ്റെല്ലെങ്കിലും സാമ്പത്തിക പ്രതിസന്ധി നേരിടുന്ന സമയത്ത് ഭരണപക്ഷ എംഎല്‍എമാര്‍ ധൂര്‍ത്ത് നടത്തിയെന്നോരാക്ഷേപവുമുണ്ട്. എല്‍എഡിഎഫിന്റെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ അധികാരത്തിലെത്തിയ ശേഷം എംഎല്‍എമാരുടെ ചികിത്സ ഇനത്തില്‍ കൈപ്പറ്റിയ തുകയെ സംബന്ധിച്ച്‌ വിമര്‍ശനം ഉയരുകയാണ്. വിവരാവകാശ രേഖയിലാണ് കണ്ണടകള്‍ക്കായി ഇത്രയും തുക എംഎല്‍എമാര്‍ കൈപ്പറ്റിയിരിക്കുന്നതിനം കുറിച്ച്‌ വ്യക്തമാക്കുന്നത്. എ.എം. ആരിഫിന് മാര്‍ച്ച്‌ 15നും ആംഗ്ളോ ഇന്ത്യന്‍ പ്രതിനിധി ജോണ്‍ ഫെര്‍ണാണ്ടസ് മേയ് 17-നുമാണ് പണം കിട്ടി. സര്‍ക്കാര്‍ അവഗണിച്ചെന്ന് ആരോപിച്ച്‌ ലോക കേരള സഭയില്‍ നിന്നും എം കെ മുനീര്‍ ഇറങ്ങിപ്പോയി

shortlink

Related Articles

Post Your Comments

Related Articles


Back to top button