പി ജയരാജന്റെ മകന്‍ ശുചിമുറി ആവശ്യപെട്ട് മട്ടന്നൂര്‍ പൊലീസ് സ്റ്റേഷനില്‍ ബഹളമുണ്ടാക്കി എന്ന വാര്‍ത്തയുടെ സത്യാവസ്ഥ ഇങ്ങനെ. സംഭവുമായി ബന്ധപെട്ട് ജയരാജന്റെ മകന്‍ ആശിഷും സംഭവ സമയത്ത് ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന മനോജ് എന്ന പോലീസുകാരനും പരസ്പരം ആരോപണമുന്നയിച്ചിരുന്നു. എന്നാല്‍ കൃത്യമായ കാര്യങ്ങളല്ല ഈ വാര്‍ത്തയുമായി ബന്ധപ്പെട്ട് പുറത്തുവന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍.
ഭോപ്പാലില്‍ നടന്ന കലോത്സവത്തില്‍ പങ്കെടുത്ത് തിരിച്ചു വരികയായിരുന്നു പി ജയരാജന്റെ സഹോദരിയും മുന്‍ വടകര എംപിയുമായ സതിദേവിയുടെ മകളും കടമ്പൂര്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ വിദ്യാര്‍ത്ഥിയുമായ അഞ്ജലിക്കൊപ്പമുള്ള സംഘം. മട്ടന്നൂര്‍ പോലിസ്സ്‌റ്റേഷന്റെ മുന്നില്‍ ബസ് നിര്‍ത്തിയത് ശുചിമുറിയില്‍ പോകുന്നതിന് വേണ്ടിയാണ്. മട്ടന്നൂരില്‍ പൊതുവായ ശുചിമുറി സൗകര്യങ്ങള്‍ പൊതുവേ കുറവാണ്. എന്നാല്‍ ഇത്തരത്തില്‍ ശുചിമുറിയില്‍ പോകാനുള്ള സൗകര്യം ജനമൈത്രി പൊലീസ് സ്റ്റേഷന്‍ ആയതുകൊണ്ട് തന്നെ നല്‍കിയിട്ടുണ്ട്.
ഇക്കാര്യം അറിയാവുന്ന ആശിഷ് പൊലീസ് സ്റ്റേഷന് മുന്നില്‍ വാഹനം നിര്‍ത്തിയത് കുട്ടികളുടെ സംഘത്തോടോപ്പമുള്ള അധ്യാപികമാരുടെ ആവശ്യ പ്രകാരമാണ്. സ്‌കൂള്‍ വിദ്യാര്‍ത്ഥിനികള്‍ക്ക് അത്യാവശ്യമായി ശുചിമുറി സൗകര്യം വേണമെന്ന് ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന മനോജ് എന്ന പൊലീസുകാരനോട് ആവശ്യപെട്ടു. എന്നാല്‍ ഇതൊന്നും ഇവിടെ പറ്റില്ലെന്നും വേണമെങ്കില്‍ ബസ്സ്റ്റാന്റിലെ കംഫര്‍ട്ട് സ്റ്റേഷനില്‍ പോയിക്കൊളൂ എന്നും പറഞ്ഞ് ഇറക്കിവിട്ടു. തുടര്‍ന്ന് അധ്യാപികമാരും വിദ്യര്‍ത്ഥിനികളും വീട്ടിലേക്ക് തിരിച്ചു പോയി. ആശിഷ് ജനമൈത്രി പോലിസ് സ്റ്റേഷന്‍ കൂടിയായ മട്ടന്നൂര്‍ പൊലിസ് സ്റ്റേഷനില്‍ നിന്നുണ്ടായ അനുഭവം പരാതിയായി സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ക്ക് നല്‍കിയതോടെയാണ് സംഭവത്തിന്റെ നിജസ്ഥിതി പുറത്തുവന്നത്.
read also: പി ജയരാജന്റെ മകനെതിരെ പോലീസും , പോലീസിനെതിരേ ആശിഷ് രാജും ഡി.വൈ.എസ്.പിക്ക് പരാതി നല്‍കി
ആശിശ് പി ജയരാജന്റെ മകനാണെന്ന് സിഐ പറഞ്ഞതിലൂടെ അറിഞ്ഞ മനോജ്, നടപടി വരാന്‍ സാധ്യതയുണ്ടെന്ന് കരുതിയാണ് സംഭവത്തെ മാധ്യമങ്ങള്‍ക്ക് മുന്‍പാകെ വളച്ചൊടിച്ച് അവതരിപ്പിച്ചത്. മനോജ് കോണ്‍ഗ്രസ് അനുകൂല പൊലീസ് സംഘടനയുടെ നേതാവ് കൂടിയാണ്. കോണ്‍ഗ്രസ് അനുകൂല പോലിസ് ഓഫീസര്‍മാരുമായി ആലോചിച്ചാണ് ഇത്തരത്തില്‍ വാര്‍ത്ത നല്‍കിയത് എന്നും റിപ്പോര്‍ട്ടികളുണ്ട്. സ്റ്റേഷനില്‍ വനിത പോലീസുകാര്‍ ഉപയോഗിക്കുന്ന പ്രത്യേകമുള്ള ശുചിമുറി ഉണ്ടായിട്ടും പെണ്‍കുട്ടികളെ ഇറക്കി വിട്ട മനോജിനെതിരെ നടപടി ഉടന്‍ തന്നെയുണ്ടാകുമെന്നാണ് സൂചന.
SUPPORT : ക്യാന്‍സറിനോട് മല്ലിടുന്ന നാലുവയസ്സുകാരി; സഹായം അഭ്യര്‍ഥിച്ച് മാതാപിതാക്കള്‍
LINK TO DONATE : https://goo.gl/oKHre2
Post Your Comments